കോഴിവില കുറഞ്ഞു; ഹോട്ടലുകളറിഞ്ഞോ?
നിലമ്പൂര്‍: സംസ്ഥാനത്ത് കോഴിവില കഴിഞ്ഞ രണ്ടുമാസമായി നൂറില്‍ താഴെയായിട്ടും ഹോട്ടലുകളിലെ കോഴി വിഭവങ്ങളുടെ വില കുറക്കാത്തത് പ്രതിഷേധത്തിനിടയാവുന്നു. ഇന്നലെ കോഴിവില 60നും 68നും ഇടയിലാണ്. നേരത്തെ കോഴിവില ഉയര്‍ന്നപ്പോള്‍ ചിക്കന്‍ വിഭങ്ങളുടെ വിലയില്‍ ഹോട്ടലുകള്‍ നിരക്കു വര്‍ധിപ്പിച്ചത് 15 ശതമാനത്തിനു മുകളിലായിരുന്നു. എന്നാല്‍, കോഴിവില 70ല്‍ താഴെയായിട്ടും ഹോട്ടലുടമകളും അസോസിയേഷനും ചിക്കന്‍ വിഭവങ്ങളുടെ വിലയില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. 120 മുതല്‍ 400 വരെയാണ് ചിക്കന്‍ വിഭവങ്ങളുടെ വില. ഏറ്റവും ഉയര്‍ന്ന വില ഈടാക്കുന്നത് ബ്രോസ്റ്റ്, ഷവായി, തന്തൂരി വിഭവങ്ങള്‍ക്കാണ്.
കോഴി ഫാമുകളില്‍ കഴിഞ്ഞദിവസം 63 രൂപയായിരുന്നു കോഴിവില. അതേസമയം, തമിഴ്‌നാട്ടില്‍ 55 രൂപയായിരുന്നു. ചില്ലറ വിപണിയില്‍ കോഴി കിലോയ്ക്ക് 85 രൂപയാണ്. ഹോട്ടലുകളിലേക്ക് മൊത്തമായി എടുക്കുമ്പോള്‍ 75 രൂപ നിരക്കില്‍ നല്‍കും. എന്നാല്‍, കോഴിവില കൂടിയപ്പോള്‍ കോഴിവിഭവങ്ങകള്‍ക്ക് വില കൂട്ടിയ ഹോട്ടലുകാര്‍ കോഴിവില കുറഞ്ഞപ്പോള്‍ വില കുറയ്ക്കാന്‍ തയാറായിട്ടില്ല. കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ ഒരിക്കല്‍ പോലും കോഴിവില നൂറു കടന്നു പോയിട്ടില്ല. എന്നാല്‍, മറ്റ് അവശ്യവസ്തുക്കള്‍ക്ക് വില കുറയാത്തതിനാലാണ് ചിക്കന്‍ വിഭവങ്ങള്‍ക്ക് വില കുറയ്ക്കാന്‍ സാധിക്കാത്തതെന്നാണ് ഹോട്ടലുകാരുടെ ന്യായം.
കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഫാമുകളില്‍ കോഴി ഉല്‍പാദനം കൂടിയിട്ടുണ്ട്. എന്നാല്‍, ഉപഭോഗം കുറവാണ്. ഇതാണ് കോഴിവില ഇത്രയും കുറയാന്‍ കാരണമായത്. ഹോട്ടലുടമകളുടെ നിലപാടില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും മറ്റും ആക്ഷേപങ്ങളും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."