HOME
DETAILS

ഇന്ധന വില വര്‍ധനവും അനുബന്ധ പ്രതിസന്ധികളും: ജില്ലയില്‍ സ്വകാര്യ ബസ് സര്‍വിസുകളും പ്രതിസന്ധിയില്‍

  
backup
September 22 2018 | 06:09 AM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%a8-%e0%b4%b5%e0%b4%bf%e0%b4%b2-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a7%e0%b4%a8%e0%b4%b5%e0%b5%81%e0%b4%82-%e0%b4%85%e0%b4%a8%e0%b5%81%e0%b4%ac

മലപ്പുറം: പെട്രോള്‍-ഡീസല്‍ വില വര്‍ധനവും അനുബന്ധ പ്രതിസന്ധികളും രൂക്ഷമായതോടെ ജില്ലയില്‍ സ്വകാര്യ ബസുകളും കട്ടപ്പുറത്തേക്ക്.ബസ് സര്‍വിസുകള്‍ പലതും നിര്‍ത്തിവയ്ക്കുകയാണ്. ഇതിന്റെ മുന്നോടിയായി ബസ് ഉടമകളില്‍ പലരും ആര്‍.ടി.എയില്‍ നിന്നും അനുമതി വാങ്ങുന്നതിനായുള്ള അപേക്ഷകള്‍ കൈപറ്റിയിട്ടുണ്ട്. 30നകം മുഴുവന്‍ ജില്ലകളില്‍ നിന്നുമായി 2000 സ്വകാര്യ ബസുകള്‍ പ്രതിസന്ധി മറികടക്കാനാകാതെ നിര്‍ത്തിവയ്ക്കാനൊരുങ്ങുന്നതായാണ് അറിയുന്നത്. യാത്രക്കാരുടെ എണ്ണക്കുറവിനൊപ്പം ഡീസല്‍, സ്‌പെയര്‍ പാര്‍ട്‌സ് എന്നിവയുടെ വിലകൂടിയതും ഇന്‍ഷുറന്‍സ്, ടാക്‌സ്, എന്നിവയിലുണ്ടായ ചാര്‍ജ് വര്‍ധനവുമാണ് പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുന്നതെന്നാണ് ബസുടമകള്‍ പറയുന്നത്.
സ്വകാര്യ ബസ് സര്‍വിസുകള്‍ നിര്‍ത്തലാക്കുന്നത് സാധാരണ യാത്രക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായിരിക്കുംഏറ്റവും വലിയ തിരിച്ചടിയാവുക. 97 ശതമാനം വിദ്യാര്‍ഥികളും സാധാരണ യാത്രക്കാരും സ്വകാര്യ ബസുകളെയാണ് നിലവില്‍ ആശ്രയിക്കുന്നത്. ഇത്രയും ബസുകളുടെ റോഡ് നികുതി, വില്‍പ്പന നികുതി തുടങ്ങിയ ഇനത്തില്‍ സംസ്ഥാന സര്‍ക്കാറിനു ലഭിച്ചു കൊണ്ടിരിക്കുന്നതും ഇതു കാരണം നിലക്കും. ഡീസല്‍ വില വര്‍ധനവിന്റെ പേരില്‍ 20 ശതമാനം കെ.എസ്.ആര്‍.ടി.സി ബസുകളും നിലവില്‍ വെട്ടിച്ചുരുക്കിയ സാഹചര്യമാണുള്ളത്. ഇത്തരമൊരു ഘട്ടത്തില്‍ സര്‍വിസ് നടത്തുന്ന സ്വകാര്യ ബസുകളുടെ എണ്ണത്തില്‍ കുറവു വരുന്നത് സാധാരണ ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കും.
പ്രതിസന്ധി രൂക്ഷമായതോടെ ബസ് ജീവനക്കാരും തൊഴില്‍ നഷ്ടപ്പെടുന്ന ഭീഷണിയിലാണ്. സാമ്പത്തിക പ്രശ്‌നം കണക്കിലെടുത്ത് ചില ബസുകളില്‍ ക്ലീനര്‍മാരെ വെക്കാന്‍പോലും തയാറാകുന്നില്ല.
ജോലിക്കനുസരിച്ചുള്ള വരുമാനം ലഭിക്കാതെ വന്നതോടെ പല ജീവനക്കാരും മറ്റ് തൊഴില്‍ തേടിപ്പോയി തുടങ്ങുകയും ചെയ്തിട്ടുണ്ട്. ചില ബസ് സര്‍വിസുകളില്‍ ക്ലീനറുടെ വേതനം കൂട്ടാന്‍ ഉടമസ്ഥര്‍ തയാറാകാതെ വന്നതോടെ ക്ലീനര്‍ക്കുള്ള വര്‍ധിപ്പിച്ച തുക ബസില്‍ ജോലിചെയ്യുന്ന ഡ്രൈവര്‍, കണ്ടക്ടര്‍, ചെക്കര്‍ എന്നിവര്‍ വീതംവച്ചുനല്‍കുകയാണ്. ഒരു ബസ് സര്‍വിസ് നിലച്ചാല്‍ പത്തോളം പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ നഷ്ടപ്പെടുമെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. സംസ്ഥാന നിരത്തിലൂടെ ഒരുകോടി പത്ത് ലക്ഷം വാഹനങ്ങളാണ് ഓടുന്നത്. ഇതില്‍ 12,000 സ്വകാര്യ ബസുകളാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago