HOME
DETAILS

' ആട് ഇനി അഴിക്കുള്ളില്‍ 'പൊലിസുകാരനെ കുത്തിക്കൊന്ന കേസില്‍ ആട് ആന്റണിക്കു ജീവപര്യന്തം

  
backup
July 27 2016 | 22:07 PM

%e0%b4%86%e0%b4%9f%e0%b5%8d-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%85%e0%b4%b4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa



കൊല്ലം: പൊലിസ് ഡ്രൈവര്‍ മണിയന്‍പിള്ളയെ കൊലപ്പെടുത്തിയ കേസില്‍ ആട് ആന്റണിക്കു ജീവപര്യന്തം കഠിനതടവ് ശിക്ഷ. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. മറ്റു കുറ്റകൃത്യങ്ങളിലായി 15 വര്‍ഷം തടവുശിക്ഷ അനുഭവിക്കണം. കൂടാതെ 4.45 ലക്ഷം രൂപ പിഴയായും നല്‍കണം. കൊലപാതകം, കൊലപാതകശ്രമം, വ്യാജരേഖ ചമയ്ക്കല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ആക്രമിച്ചു പരുക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ആട് ആന്റണി നടത്തിയതായി കോടതി കïെത്തിയത്.

ഓരോ കുറ്റത്തിനും പ്രത്യേകമായാണു ശിക്ഷ. കൊലപാതകത്തിനു ജീവപര്യന്തം കഠിനതടവും എ.എസ്.ഐ ജോയിയെ ആക്രമിച്ചതിന് കൊലപാതകശ്രമത്തിന് 10 വര്‍ഷം തടവും രïുലക്ഷം രൂപ പിഴയും നല്‍കണം. മറ്റു കുറ്റകൃത്യങ്ങള്‍ക്ക് അഞ്ചുവര്‍ഷം തടവും അനുഭവിക്കണം.
ജീവപര്യന്തം തടവിനു പുറമെ വിവിധ വകുപ്പുകളിലായി 15 വര്‍ഷത്തെ തടവും പ്രത്യേകമായി ആട് ആന്റണിക്കു കോടതി വിധിച്ചതോടെ 25 വര്‍ഷത്തെ തടവുശിക്ഷ ഇയാള്‍ അനുഭവിക്കേïി വരും. ഈ മാസം 20നായിരുന്നു കേസില്‍ ആട് ആന്റണി കുറ്റക്കാരനാണെന്നു കോടതി വിധിച്ചത്.


പ്രോസിക്യൂഷന്‍ ഹാജരാക്കിയ സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളും പൂര്‍ണമായും കോടതി അംഗീകരിച്ചു. കൊലപാതകം നടക്കുമ്പോള്‍ ആന്റണി കേരളത്തില്‍ ഇല്ലായിരുന്നുവെന്നും പൊലിസുകാര്‍ കള്ളക്കേസില്‍ കുടുക്കിയതാണെന്നുമുള്ള വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല. കഴിഞ്ഞ മാസം 14നു തുടങ്ങിയ വിചാരണനടപടികള്‍ ഈമാസം 18നാണു പൂര്‍ത്തിയായത്. 2012 ജൂണ്‍ 26നാണ് മണിയന്‍പിള്ളയെ ആട് ആന്റണി കുത്തിക്കൊലപ്പെടുത്തിയത്.


ആട് ആന്റണിയുടെ പേരിലുള്ള മറ്റു കേസുകളുടെ വിചാരണയും ഉടന്‍ ആരംഭിക്കും. രാത്രി പരിശോധനയ്ക്കിടെ പാരിപ്പള്ളി കുളമട റോഡിലെ ജവഹര്‍ ജങ്ഷനു സമീപമായിരുന്നു പാരിപ്പള്ളി സ്റ്റേഷനിലെ പൊലിസ് ഡ്രൈവര്‍ പൂയപ്പള്ളി കൊട്ടറ കൈതറ പൊയ്കയില്‍ മണിയന്‍പിള്ള(48) കുത്തേറ്റു മരിച്ചത്. ജങ്ഷനു സമീപത്തെ കംപ്യൂട്ടര്‍ സ്ഥാപനത്തില്‍ കവര്‍ച്ച നടത്താന്‍ വാന്‍ റോഡരികിലിട്ടു കാത്തുനില്‍ക്കുകയായിരുന്നു ആന്റണി. ഈ സമയം ജീപ്പില്‍ വന്ന ജോയിയും മണിയന്‍പിള്ളയും സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട പ്രതിയെ ചോദ്യം ചെയ്യാനാണു കസ്റ്റഡിയിലെടുത്തത്. പിന്‍സീറ്റിലിരുന്ന ആന്റണി കൈവശം കരുതിയ കത്തി ഉപയോഗിച്ചാണു മണിയന്‍ പിള്ളയുടെ നെഞ്ചില്‍ കുത്തിയത്.


ഒപ്പമുïായിരുന്ന ഗ്രേഡ് എസ്.ഐ പൂയപ്പള്ളി ചെങ്കുളം പനവിളവീട്ടില്‍ ജോയി വയറ്റത്തു കുത്തേറ്റ് ആറുമാസം ചികില്‍സയില്‍ കഴിഞ്ഞു. ആക്രമണത്തിനു ശേഷം വാനില്‍ വര്‍ക്കല ഭാഗത്തേക്കു കടന്ന പ്രതി മൂന്നു കൊല്ലത്തോളം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഒളിവിലായിരുന്നു. നീïകാലത്തെ തിരച്ചിലിനൊടുവില്‍ പാലക്കാട് ഗോപാലപുരത്തുനിന്നു 2015 ഒക്ടോബര്‍ 13നു ചിറ്റൂര്‍ പൊലിസാണു പിടികൂടിയത്.


കോടതിയിലെത്തി ശിക്ഷാവിധി റിപ്പോര്‍ട്ട് ചെയ്യുന്നതിനു മാധ്യമങ്ങള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടു നേരിയ സംഘര്‍ഷം കോടതിവളപ്പിലുïായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ കോടതി വളപ്പിനകത്തു പ്രവേശിച്ചാല്‍ തടയുമെന്നും അഭിഭാഷകര്‍ ജഡ്ജിയെ അറിയിച്ചു. ഇതോടെ പൊലിസ് മാധ്യമപ്രവര്‍ത്തകരോട് കോടതിയില്‍ പ്രവേശിക്കരുതെന്ന് ആവശ്യപ്പെടുകയായിരുന്നു.

ആട് ആന്റണിയുടെ പണം വേïെന്ന് പൊലിസുകാരന്റെ കുടുംബം
ആട് ആന്റണിയുടേത് മോഷണമുതലാണെന്നും അതിനാല്‍ ആ പണം തങ്ങള്‍ക്കു വേïെന്നും മണിയന്‍പിള്ളയുടെ കുടുംബം വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് സര്‍ക്കാരില്‍ നിന്നുള്ള നഷ്ടപരിഹാരം കുടുംബത്തിന് ലഭ്യമാക്കാന്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.


രïുലക്ഷം രൂപ സര്‍ക്കാര്‍ മണിയന്‍പിള്ളയുടെ കുടുംബത്തിനു നല്‍കണമെന്നു കോടതി ആവശ്യപ്പെട്ടു.







Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  6 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  6 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  6 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  6 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  6 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  6 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  6 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  6 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  6 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  6 days ago