HOME
DETAILS

തിരുവമ്പാടിയില്‍ കെ.എസ്.ആര്‍.ടി സി സബ് ഡിപ്പോ നിര്‍മാണം രണ്ടാം ഘട്ടത്തിലേക്ക്

  
backup
May 19 2017 | 22:05 PM

%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%b5%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d



തിരുവമ്പാടി: തിരുവമ്പാടിയില്‍ കെ.എസ്.ആര്‍.ടി സി സബ് ഡിപ്പോ നിര്‍മാണം രണ്ടാം ഘട്ടത്തിലേക്ക്.  സബ്ഡിപ്പോയും ബസ് സ്റ്റാന്‍ഡുമടങ്ങിയ സമുച്ചയമാണ് ഇവിടെ രണ്ടാം ഘട്ടത്തില്‍ നിര്‍മിക്കുന്നത്. ഇതിന്റെ രൂപരേഖ തയാറാക്കാന്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടേഴ്‌സ് സൊസൈറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഡിപ്പോയ്ക്കായ് പുല്ലൂരാംപാറ റോഡില്‍ കറ്റിയാട്ട് 1.75 ഏക്കര്‍ സ്ഥലം കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി 42 ലക്ഷം രൂപക്ക് വാങ്ങിയിരുന്നു.
ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ എം.എല്‍.എ സി. മോയിന്‍കുട്ടി ഒരു കോടി അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് സ്ഥലത്തിന് ചുറ്റും സംരക്ഷണ ഭിത്തികെട്ടിയിട്ടുകയും മണ്ണ് നിറക്കുകയും ചെയ്തു. കെട്ടിടം നിര്‍മിക്കാന്‍ ജോര്‍ജ് എം തോമസ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് മൂന്ന് കോടി രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. 2008ല്‍ സബ്ഡിപ്പോ അനുവദിച്ചെങ്കിലും ഒന്‍പത് വര്‍ഷമായിട്ടും പൂര്‍ണതോതില്‍ പ്രവര്‍ത്തനം നടന്നിരുന്നില്ല.
സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ഗ്യാരേജ് പ്രവര്‍ത്തനം നടക്കുന്നത്. മഴക്കാലത്ത് ചെളിയും മറ്റു സമയങ്ങളില്‍ പൊടിയും മൂലമുണ്ടാകുന്ന പ്രയാസങ്ങള്‍ സഹിച്ചാണ് ഇവിടെ ജീവനക്കാര്‍ ജോലി ചെയ്യുന്നത്. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാല്‍  നിരവധി ദീര്‍ഘദൂര സര്‍വിസുകള്‍ തിരുവമ്പാടിക്കാര്‍ക്ക് നഷ്ടമായിട്ടുണ്ട്. 30 ബസുകളും 30 ഷെഡ്യൂളുമാണ് ഇപ്പോഴുള്ളത്. പകരം ഓടിക്കാന്‍ ഒരു ബസുപോലുമില്ല. തിരുവനന്തപുരം, ബെംഗളൂരു തുടങ്ങിയ ദീര്‍ഘദൂര സര്‍വിസുകള്‍ നാട്ടുകാരുടെ നിരന്തര ആവശ്യമാണ്. പുതിയ കെട്ടിടത്തില്‍ സബ്ഡിപ്പോ യാഥാര്‍ഥ്യമായാല്‍ കൂടുതല്‍ സര്‍വിസുകള്‍ തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാരും ജീവനക്കാരും.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  2 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  2 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  2 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  2 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  2 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  2 months ago