ഹരിത പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
കോഴിക്കോട്: ജൈവ വൈവിധ്യ ദിനത്തോടനുബന്ധിച്ച് ഗ്രീന്‍ കെയര്‍ മിഷന്‍ കൂളിമാട്, ഗ്ലോബല്‍ പ്രവാസി വെല്‍ഫെയര്‍ സൊസൈറ്റി, പുഷ്പക് ലോജിസ്റ്റിക്‌സ് എന്നിവ സംയുക്തമായി ജില്ലാ ശുചിത്വമിഷന്റെ സഹകരണത്തോടെ പരിസ്ഥിതി സംരക്ഷണത്തില്‍ വേറിട്ട പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഹരിത പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. രണ്ട് സംഘടനകള്‍ക്കും ആറ് വ്യക്തികള്‍ക്കുമാണ് ഹരിതപുരസ്‌കാരങ്ങള്‍ ന ല്‍കുന്നത്. ടീം മലബാര്‍ റൈഡേഴ്‌സ്, ചറുവാടി അഡ്വഞ്ചര്‍ ക്ലബ് എന്നീ കൂട്ടായ്മകള്‍ക്കും ജാബില്‍ കാരാട്ട്,അജീഷ് അത്തോളി, കെ.പി. സജി, നിസാര്‍ കൊളക്കാടന്‍, ഹസനുല്‍ ബസരി, യൂനുസ് താത്തൂര്‍ എന്നീ വ്യക്തികള്‍ക്കുമാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നതെന്ന് അവാര്‍ഡ് ജൂറി ചെയര്‍മാന്‍ ഡോ. എം.ജി.എസ് നാരായണന്‍ പറഞ്ഞു.
5001 രൂപയും അനുമോദനപത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. ജില്ലാ ശുചിത്വമിഷന്‍ കോഡിനേറ്റര്‍ പി. വേലായുധന്‍, റോട്ടറി ഇന്റര്‍നാഷനല്‍ സ്മാര്‍ട്ട് സിറ്റി കാലിക്കറ്റ് പ്രസിഡന്റ് പി. പ്രമോദ്, പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹാമിദലി വാഴക്കാട്, ഗ്രോബല്‍ പീസ് ട്രസ്റ്റ് ചെയര്‍മാന്‍ അസവെങ്ങ് പാടത്തൊടി എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്. മാവൂര്‍ കൂളിമാടില്‍ ഇരുവഴിഞ്ഞിപുഴയുടെ തീരത്ത് ഒരുക്കിയ ന്യൂജന്‍ എക്കോ ഫ്രണ്ട്‌ലി ലൈഫ് സ്റ്റൈല്‍ ഹബ് ഗ്രീന്‍ കാര്‍പെറ്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നാളെ രാവിലെ 10ന് നടക്കുന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ യു.വി ജോസ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ അസവെങ്ങ് പാടത്തൊടി, ഗ്ലോബല്‍ പ്രവാസി ഗുലാം ഹുസൈന്‍ കൊളക്കാടന്‍, ഗ്രീന്‍ കെയര്‍ മിഷന്‍ ചെയര്‍മാന്‍ കെ.ടി.എ നാസര്‍, കെ. ശ്രീരാജ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."