ചേക്കോട് ഗാന്ധി മേനോന്‍ മൈതാന സംരക്ഷണം ജനകീയ സമരത്തിനൊരുങ്ങി നാട്ടുകാര്‍
ആനക്കര : അധികൃതരുടെ അലംഭാവത്തില്‍ പ്രതിഷേധിച്ച് ചേക്കോട് ഗാന്ധി മേനോന്‍ മൈതാന സംരക്ഷണ ജനകീയ സമരത്തിനൊരുങ്ങുന്നു. വെളളിയാഴ്ച്ച വൈകീട്ട് മൈതാനത്ത് ചേര്‍ന്ന നാട്ടുകാരുടെ നേത്യത്വത്തിലുളള യോഗത്തിലാണ് പുതിയ സമര മുഖത്തിന് വേദിയൊരുങ്ങുന്നത്.
മൈതാനം മൈത്രമല്ലല്ല കുന്നില്‍ ചെരുവിലേക്കുളള വഴിയും ഇപ്രദേശത്തേക്കുളള വാട്ടര്‍ അതോറിട്ടിയുടെ കുടിവെളള പൈപ്പ് ലൈനും തകര്‍ത്താണ് ഇപ്പോള്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നത്.നിരവധി കുടുംബങ്ങളുടെ കുടിവെളളവും സഞ്ചാര സ്വാതന്ത്രവും നഷ്ട്ടപ്പെടുത്തിയ വ്യവസായ വകുപ്പിന്റെ നിലപാടിനെതിരെ സ്ത്രീകളുടെ നേത്യത്വത്തിലുളള വലിയ സമരങ്ങളാണ് ആരംഭിക്കാന്‍ പോകുന്നത്.ഇതിന്റെ ഭാഗമായി 23 ന് വൈകീട്ട് 4.30 ന് നാട്ടുകാരുടെ നേത്യത്വത്തില്‍ ചേക്കോട് ഗാന്ധി മേനോന്‍ മൈതാനത്ത് സമര പ്രഖ്യാപനവും മനുഷ്യ ചങ്ങലയും തീര്‍ക്കും.സ്ഥലം വിട്ട് നല്‍കാമെന്ന് പറഞ്ഞ വ്യവസായ വകുപ്പ് പിന്നീട് വാക്ക് മാറ്റി മൈതാനവും സഞ്ചാര സ്വാതന്ത്രവും കുടിവെളള വും മുടക്കിയിരുക്കുകയാണ്. വ്യാവസായ വകുപ്പിന്റെ സ്ഥലം പാട്ടത്തിനെടുത്ത് എന്ത് വ്യവസായം തുടങ്ങിയാലും ഇതിനെതിരെ സമരവുമായി രംഗത്ത് വരുമെന്ന് മുന്നറിയിപ്പും നാട്ടുകാര്‍ നല്‍കുന്നു.
മുന്‍ വര്‍ഷങ്ങളില്‍ പാട്ടിത്തിനെടുത്ത് വ്യവസായം തുടങ്ങുന്നതിന്റെ ഭാഗമായി ആയിരകണക്കിന് ചെങ്കല്ലുകളാണ് വിറ്റ് കാശാക്കിയത്.വ്യവസായത്തിന്റെ മറവില്‍ ഇവിടെ നടക്കുന്നത്.ചെങ്കല്ല് വെട്ടലാണന്ന പരാതി നേരത്തെ ഉണ്ടായിരുന്നു.വ്യവസായം തുടങ്ങുന്നവര്‍ക്ക് കല്ല് വെട്ടിയെടുക്കുന്നതിന് ഒത്താശ ചെയ്തു കൊടുക്കുന്നത് വ്യവസായ വകുപ്പിന്റെ ഉദ്യോഗസ്ഥരാണന്നാണ് നാട്ടുകാര്‍ പറയുന്നത്. ഗാന്ധി മേനോന്‍ മൈതാനത്ത് ചേര്‍ന്ന നാട്ടുകാരുടെ യോഗം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.ബാലക്ൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ സ്മിത അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് അംഗം അമീന്‍ , വി.അബ്ദുളളക്കുട്ടി, രവീന്ദ്രന്‍,ദിവാകരന്‍, ഡോ. ഷെരീഫ് ഹുദ് വി , ഒ.ഫാറൂഖ്, ഷാഫി കോക്കാട്, മോഹനന്‍, കബീര്‍, മണിക്ണഠന്‍, ശശീധ്രന്‍, ഉണ്ണിക്ൃഷ്ണന്‍, അലി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."