HOME
DETAILS
MAL
എസ്. ജയശങ്കര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
backup
June 25 2019 | 22:06 PM
ഗാന്ധിനഗര്‍: ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി വിദേശ കാര്യമന്ത്രി എസ്. ജയശങ്കര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ജൂലൈ അഞ്ചിനാണ് തെരഞ്ഞെടുപ്പ്.
ബി.ജെ.പിയില്‍ അംഗത്വമെടുത്തതിന് പിന്നാലെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി അദ്ദേഹം ഗുജറാത്തിലെത്തിയത്.
ബി.ജെ.പിയുടെ പിന്നാക്ക വിഭാഗം സെല്‍ പ്രസിഡന്റ് ജുഗല്‍ജി താക്കൂറും രാജ്യസഭയിലേക്ക് മത്സരിക്കുന്നുണ്ട്. അദ്ദേഹവും ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
ഗുജറാത്തില്‍ രണ്ട് രാജ്യസഭാ സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്.
ഇതില്‍ ഒരു സീറ്റിലാണ് ജയശങ്കര്‍ മത്സരിക്കുന്നത്. മറ്റൊരു സീറ്റില്‍ ജുഗല്‍ജി താക്കൂറും മത്സരിക്കും.
സംസ്ഥാനത്തെ താക്കൂര്‍ സമുദായത്തിലെ പ്രമുഖനാണ് ഇദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."