ജപ്പാന് കുടിവെള്ളം: കടലുണ്ടിയില്‍ അപേക്ഷ സ്വീകരിക്കുന്നു
കടലുണ്ടി: ജപ്പാന് കുടിവെള്ള പദ്ധതിയുടെ ഭാഗമായി കടലുണ്ടി കോട്ടക്കടവ് ജലവിതരണ കേന്ദ്രത്തില്‍ നിന്ന് വിതരണം നടത്തുന്ന ഭാഗങ്ങളില്‍ കണക്ഷന് നല്‍കുന്നതിനുള്ള താല്‍ക്കാലിക അപേക്ഷാ ഫോറം ഇന്ന് മുതല്‍ വിതരണം ചെയ്യുമെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു. വി.കെ.സി മമ്മദ് കോയ എം.എല്‍.എ വിളിച്ചു ചേര്‍ത്ത ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ ജപ്പാന് കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തന അവലോകന യോഗത്തില്‍ വാട്ടര്‍ അതോറിറ്റി അധികൃതരുടെ തീരുമാനപ്രകാരമാണ് നടപടി. മണ്ണൂര്‍ പഴയ ബാങ്കിനടുത്തുള്ള വാട്ടര്‍ അതോറിറ്റിയുടെ ഓഫിസില്‍ രാവിലെ 11 മുതല്‍ ഫോറം വിതരണം ചെയ്യും. പ്രവൃത്തി പൂര്‍ത്തീകരിച്ച കോട്ടക്കടവ് റോഡ്, പ്രബോധിനി, മണ്ണൂര്‍ റെയില്‍, അടിവാരം, ഇടിച്ചിറ, മാട്ടുമ്മല്‍ തോട്, കാരകളി പറമ്പ്, പഴയ ബാങ്ക് റോഡ് എന്നിവിടങ്ങളിലേക്കുള്ള പ്രാഥമിക അപേക്ഷാ ഫോറം 25 മുതല്‍ വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."