അഗസ്ത്യന്മുഴിയില് വീട് കുത്തിത്തുറന്ന് മോഷണം;14 പവന് സ്വര്‍ണവും പണവും കവര്‍ന്നു
മുക്കം: മുക്കത്തും പരിസര പ്രദേശങ്ങളിലും വിണ്ടും മോഷണം വ്യാപകമാവുന്നു. ഇന്നലെ രണ്ടു വീടുകളിലായി 14 പവന് സ്വര്‍ണവും 5000 രൂപയുമാണ് മോഷണം പോയത്. അഗസ്ത്യന്മുഴി ഇടവനംകുന്നത്ത് ഹരീഷിന്റെ വീട് കുത്തിത്തുറന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒന്‍പതേ മുക്കാല്‍ പവന് സ്വര്‍ണവും ഉള്പ്പുറത്ത് അബ്ദുല്‍ അസീസിന്റെ വീട്ടില്‍ നാലേകാല്‍ പവന് തൂക്കം വരുന്ന മാലയും 5000 രൂപയുമാണ് മോഷ്ടിക്കപ്പെട്ടത്. സി.കെ മുഹമ്മദിന്റെ വീട്ടിലും മോഷണശ്രമം നടന്നു.
രാത്രി 12ന് ശേഷമാണ് മുഴുവന്‍ വീടുകളിലും മോഷണം നടന്നത്. ഉറങ്ങിക്കിടന്നവരുടെ ശരീരത്തില്‍ അണിഞ്ഞിരുന്ന ആഭരണങ്ങളാണ് അപഹരിക്കപ്പെട്ടത്. മുക്കത്തും സമീപ പ്രദേശങ്ങളിലുമായി പട്ടാപകല്‍ മാല മോഷണമടക്കം പെരുകിയിട്ടും ഇതുവരെ പ്രതികളെ കണ്ടെത്താതെ പൊലിസ് ഇരുട്ടില്‍ തപ്പുകയാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. പൊലിസിന്റെ നൈറ്റ് പട്രോളിങ് ശക്തമാക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. സി.ഐയുടെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."