'ജനതയുടെ സന്തോഷത്തിനും വാഗ്ദാനം ചെയ്ത തൊഴില്‍ അവസരങ്ങള്‍ക്കും മുന്‍ഗണന നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു' -നിതീഷ് കുമാറിന് ആശംസകള്‍ നേര്‍ന്ന് തേജസ്വി യാദവ്
പട്‌ന: ബീഹാറിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നിതീഷ് കുമാറിന് അഭിനന്ദനവുമായി ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്.
പരോക്ഷപരിഹാസത്തോടെയാണ് ട്വീറ്റ്. 'നോമിനേറ്റഡ് മുഖ്യമന്ത്രി'ക്ക് അഭിനന്ദനങ്ങള്‍ എന്നായിരുന്നു തേജസ്വിയുടെ ട്വീറ്റ്.
'ബഹുമാനപ്പെട്ട നിതീഷ്ജി. നോമിനേറ്റഡ് മുഖ്യമന്ത്രിയായി അധികാരമേറ്റ ഈ അവസരത്തില്‍ എല്ലാ ആശംസകളും നേരുന്നു. മുഖ്യമന്ത്രി കസേരയ്ക്ക് അപ്പുറം, ബിഹാറിലെ ജനങ്ങളുടെ സന്തോഷവും എന്‍.ഡി.എ വാഗ്ദാനം ചെയ്ത 19 ലക്ഷം തൊഴില്‍ അവസരങ്ങള്‍ക്കും അദ്ദേഹം മുന്‍ഗണന നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു' തേജസ്വി ട്വിറ്ററില്‍ കുറിച്ചു.
നേരത്തെ എല്‍.ജെ.പി നേതാവ് ചിരാഗ് പാസ്വാനും നിതീഷിനെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു.
തിങ്കളാഴ്ച വൈകീട്ടോടെയാണ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. എന്‍.ഡി.എ സഖ്യത്തിലെ 14 നേതാക്കളും ബിഹാര്‍ മന്ത്രി സഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു.
തുടര്‍ച്ചയായി നാലാം തവണയാണ് ജെ.ഡി.യു സര്‍ക്കാര്‍ ബിഹാറില്‍ അധികാരത്തിലേറുന്നത്.
125 സീറ്റുകളിലാണ് ജെ.ഡി.യു, ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ വിജയിച്ചത്. 22 സീറ്റുകളായിരുന്നു കേവല ഭൂരിപക്ഷത്തിനാവശ്യം. ആര്‍.ജെ.ഡി.യും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഉള്‍പ്പെടുന്ന മഹാഗഡ്ബന്ധന്‍ 110 സീറ്റുകള്‍ നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."