സ്നേഹസ്പര്‍ശം പദ്ധതി നടപ്പാക്കും
പേരാമ്പ്ര: വൃക്കരോഗികളെ സഹായിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന സ്നേഹസ്പര്‍ശം പദ്ധതിയുടെ ഭാഗമായി ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ദിനത്തില്‍ പേരാമ്പ്ര ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളിലും ജനകീയ വിഭവസമാഹരണം നടത്തും. വിഭവസമാഹരണം വന്‍ വിജയമാക്കാന്‍ പേരാമ്പ്ര പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി എക്സിക്യുട്ടീവ് കമ്മിറ്റി യോഗം പരിപാടികളാവിഷ്കരിച്ചു. ആഗസ്റ്റ് 12 ഓടെ പഞ്ചായത്ത് തല സംഘാടക സമിതികളും ആഗസ്റ്റ് 20 നകം വാര്‍ഡ് തല കണ്‍വന്‍ഷനുകളും സപ്തംബര്‍ അഞ്ചിന് മുന്‍പായി അയല്‍സഭകളും ചേരും.
കായണ്ണ, നൊച്ചാട്, ചെറുവണ്ണൂര്‍ പഞ്ചായത്തുകള്‍ ഓഗസ്റ്റ് ഒന്നിനും ചങ്ങരോത്ത്, കൂത്താളി പഞ്ചായത്തുകള്‍ ഓഗസ്റ്റ് മൂന്നിനും പേരാമ്പ്ര പഞ്ചായത്ത് ഓഗസ്റ്റ് നാലിനും, ചക്കിട്ടപ്പാറ പഞ്ചായത്ത് ഓഗസ്റ്റ് 12 നും സംഘാടക സമിതികള്‍ രൂപീകരിക്കും. ജില്ലാ പഞ്ചായത്ത് അംഗം എ.കെ ബാലന് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി സതി സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി കൃഷ്ണാനന്ദന് അധ്യക്ഷനായി. കോ-ഓഡിനേറ്റര്‍ എം കുഞ്ഞമ്മദ് സ്വാഗതവും പേരാമ്പ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി ഗംഗാധരന് നമ്പ്യാര്‍ നന്ദിയും പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റുമാര്‍ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."