സംസ്ഥാനാതിര്‍ത്തിയിലും ദേശീയപാതയിലും സുരക്ഷ ഒരുക്കണമെന്നാവശ്യം ശക്തമാവുന്നു
വാളയാര്‍: കോയമ്പത്തൂര്‍ ജില്ലയിലെ മധുക്കര മുതല്‍ പാലക്കാട് പുതുശ്ശേരി കൂട്ടുപാത വരെ രാത്രി കാലങ്ങളില്‍ നിരവധി റോഡപകടങ്ങള്‍ സംഭവിക്കുകയും അപകടം സംഭവിച്ച വാഹനങ്ങള്‍ നിര്‍ത്താതെ പോകുന്നതും സ്ഥിരം പതിവായിരിക്കുകയാണ്. ദേശീയപാരയില്‍ അടുത്തകാലത്തായി രാത്രികാലങ്ങളില്‍ ഒരു കൂട്ടം സാമൂഹ്യവിരുദ്ധരുടെയും ഗുണ്ടകളുടെയും ആക്രമണങ്ങള്‍ നടക്കുന്നതും നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഇതിനെതിരെ ജില്ലാ പൊലീസ് മേധാവിയുടെയും,
കോയമ്പത്തൂര്‍ ജില്ലാ പൊലീസ് മേധാവിയുടെയും നേതൃത്വത്തില്‍ മധുക്കര മുതല്‍ പുതുശ്ശേരി കൂട്ടുപാത വരെയുള്ള ഭാഗങ്ങളില്‍ രാത്രി 7 മണി മുതല്‍ രാവിലെ 7 മണി വരെ ഹൈവേയിലെ വാഹനങ്ങള്‍ക്കും,
യാത്രക്കാര്‍ക്കും ജീവനും, സ്വത്തിനും സംരക്ഷണം നല്‍കുന്നതിന് വേണ്ടി സി.സി. ടിവി ക്യാമറകള്‍ സ്ഥാപിക്കുകയും പൊലീസ് സേവനങ്ങള്‍ കര്‍ശനമാക്കണമെന്നാവശ്യം ശക്തമാവുന്നു. ഇതു സംബന്ധിച്ച് ജില്ലാ ഭരണാധികാരികളുടെ സഹകരണത്തോടുകൂടി അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പി, ജില്ലാ കലക്ടര്‍, ജില്ലാ പൊലീസ് മേധാവി, എം.പി., എം.എല്‍.എ എന്നവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."