കോടിക്കണക്കിന് ജനങ്ങള്‍ വസിക്കുന്ന രാജ്യത്തിന് ഒറ്റ ആശയത്തില്‍ മുന്നോട്ടു പോകാനാവില്ല; രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കോടിക്കണക്കിന് ജനങ്ങള്‍ വസിക്കുന്ന രാജ്യത്തിന് ഒറ്റ ആശയത്തിനു മേല്‍ മുന്നോട്ടു പോകാനാവില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മറ്റുള്ളവയെയെല്ലാം തകര്‍ത്ത് ഒറ്റ ആശയം മാത്രം അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നത്. ഡല്‍ഹിയില്‍ പ്രൊഫസര്‍മാരുടെ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മള്‍ എല്ലാ കാര്യത്തിലും വ്യത്യസ്തമാണ്. നാനാവിധത്തിലാണ് രാജ്യത്തെ പലയിടത്തും ആളുകള്‍ ജീവിക്കുന്നത്. ഇതു നമ്മുടെ രാജ്യത്തിന്റെ ശക്തിയാണ്. നമ്മുടെ ബലഹീനതയല്ല. നമ്മള്‍ ജയിക്കാന്‍ പോവുകയാണ്. തോല്‍ക്കാനല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
മറ്റ് ആശയങ്ങളെ അനുവദിക്കാത്ത പ്രശ്‌നം എല്ലാവരും അനുഭവിക്കുന്നുണ്ട്. നിങ്ങള്‍ മാത്രമല്ല, രാജ്യത്തെ കര്‍ഷകരും യുവാക്കളും വിദ്യാര്‍ഥികളും എല്ലാവരും ഇതുപോലെ പ്രശ്‌നം അനുഭവിക്കുന്നുണ്ട്. ഇതിനെതിരായ പോരാട്ടത്തില്‍ നിങ്ങള്‍ ഒറ്റയ്ക്കല്ല, കോണ്‍ഗ്രസ് കൂടെയുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."