നെയ്മര്‍ വീണ്ടും ബാഴ്സയിലേക്ക്
മാഡ്രിഡ്: നെയ്മര്‍ വീണ്ടും ബാഴ്സലോണയിലേക്ക് തിരിച്ചെത്തിയേക്കും. ഇതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി സ്പാനിഷ് പത്രമായ ദിയാറിയോ സ്പോര്‍ട്സ് റിപ്പോര്‍ട്ട് ചെയ്തു. പി.എസ്.ജിയില്‍നിന്ന് ബാഴ്സയിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട് നടത്തിയ സംസാരത്തിന്റെ ആദ്യഘട്ടം വിജയകരമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രാന്‍സ്ഫര്‍ തുകയുമായി ബന്ധപ്പെട്ട കാര്യങ്ങളും നെയ്മര്‍ അംഗീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ബാഴ്സയിലേക്ക് തിരിച്ച് വരുന്നതിന് മുന്നോടിയായി ബാഴ്സ ആരാധകരോട് താരം മാപ്പ് പറയാന്‍ ഒരുങ്ങുന്നുണ്ടെന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്. ബാഴ്സലോണ സ്പോര്‍ട്സ് ന്യൂസ് പേപ്പര്‍ മുണ്ടോ ഡിപ്പോട്ടീവോ ആണ് നെയ്മര്‍ ആരാധകരോട് മാപ്പ് പറയാന്‍ ഒരുങ്ങുന്നു എന്ന വിവരം പുറത്തുവിട്ടത്.
222 മില്യന്‍ യൂറോക്ക് രണ്ട് വര്‍ഷം മുന്‍പാണ് നെയ്മര്‍ ബാഴ്സലോണയിലേക്ക് പോയത്. എന്നാല്‍ പ്രതീക്ഷിച്ചപോലെയുള്ള പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് കഴിഞ്ഞില്ല. കഴിഞ്ഞ സീസണില്‍ പരുക്കും വിലക്കും കാരണം പകുതിയിലധികം സമയവും നെയ്മര്‍ പുറത്തായിരുന്നു. ബാഴ്സലോണയില്‍ നില്ക്കുകയാണെങ്കില് മെസ്സി ഉണ്ടായിരിക്കെ താരപ്രഭ കിട്ടില്ലെന്ന് പറഞ്ഞായിരുന്നു താരം പി.എസ്.ജിയിലേക്ക് ചേക്കേറിയത്. എന്നാല്‍ തുടക്കം പാരിസില്‍ തിരിച്ചടിയായിരുന്നു. താരത്തിന്റെ ശമ്പള കാര്യത്തില്‍ തീരുമാനമായിട്ടുണ്ടെന്നാണ് വിവരം. നാല് വര്‍ഷം ബാഴ്സലോണയില്‍ കളിച്ച 27 കാരനായ താരം ബാഴ്സക്കൊപ്പം രണ്ട് ലാലിഗ കിരീടം, ഒരു ചാംപ്യന്‍സ് ലീഗ് കിരീടം എന്നിവ സ്വന്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."