തലശേരി-മാഹി ബൈപ്പാസ്; നഷ്ടപരിഹാരത്തുക നാമമാത്രമെന്ന്
വടകര: തലശ്ശേരി-മാഹി ബൈപ്പാസില്‍ അഴിയൂര്‍ വില്ലേജില്‍ അക്വസിഷന്‍ നടപടികള്‍ക്ക് വിധേയരായവര്‍ക്ക് നഷ്ടപരിഹാരമായി പ്രഖ്യാപിച്ച തുക നാമമാത്രമാണെന്ന് ആക്ഷേപം. അഴിയൂര്‍ വില്ലേജില്‍ സര്‍ക്കാര്‍ ബേസിക് സ്കൂള്‍ മുതല്‍ കക്കടവ് വരെ 4 കിലോ മീറ്ററോളം പരിധിയിലുള്ള സ്ഥലമാണ് അക്വസിഷനായി എടുത്തത്.
ദേശീയപാത അതോറിറ്റിയും വനംവകുപ്പും, പിഡബ്ല്യുഡി, റവന്യു വകുപ്പ് എന്നിവര്‍ സംയുക്തമായി നടത്തിയ സര്‍വെ അടിസ്ഥാനത്തില്‍ നിശ്ചയിച്ച ഭൂമി, കെട്ടിടം, മരങ്ങള്‍ എന്നിവയുടെ വില വളരെ കുറവാണെന്നാണ് ഭൂവുടമകള്‍ ആക്ഷേപിക്കുന്നത്. തൊട്ടടുത്ത സ്ഥലങ്ങളില്‍ വ്യത്യസ്ത വിലയാണ് നിശ്ചയിച്ചിരിക്കുന്നത്.
വീടുകള്‍ക്കും, കെട്ടിടങ്ങള്‍ക്കും നിശ്ചയിച്ച വിലയും കുറവാണെന്നും ഭൂവുടമകള്‍ ആരോപിക്കുന്നു. ഒരു തെങ്ങിന് ഇരുനൂറും, മാവിന് 180 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വില നിശ്ചയവുമായി ബന്ധപ്പെട്ട് ലാന്റ് അക്വസിഷന്‍, എന്‍എച്ച് തഹസില്‍ദാര്‍ ഓഫീസില്‍ വില സംബന്ധിച്ച് ഉദ്യോഗസ്ഥരും ഭൂ ഉടമകളും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. തലശേരി-മാഹി വില്ലേജില്‍ സ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് സെന്റിന് 6 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് പീപ്പിള്‍സ് ആക്ഷന്‍ കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ജൂണ്‍ 30 മുതല്‍ ലാന്റ് അക്വസിഷന്‍ ഓഫീസിന് മുന്നില്‍ നിരാഹാര സമരം നടത്താനും തീരുമാനിച്ചു. മധുമോഹന് പൂത്തോളിക്കണ്ടി അധ്യക്ഷനായി. കെകെ ജയകുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."