വനിതാ ലോകകപ്പ്: സ്വീഡനും അമേരിക്കയും ക്വാര്‍ട്ടറില്‍
പാരിസ്: വനിതാ ലോകകപ്പ് ഫുട്ബോളില്‍ അമേരിക്കയും സ്വീഡനും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. അതേസമയം സ്പെയിനും കാനഡയും പുറത്തായി. നിലവിലെ ചാംപ്യന്മാരായ അമേരിക്കയോട് 2-1 എന്ന സ്കോറിനാണ് സ്പെയിന് പരാജയപ്പെട്ടത്. ഏകപക്ഷീയമായ ഒരു ഗോളിന് കാനഡയെ തകര്‍ത്താണ് സ്വീഡന് ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. സമനില പാലിക്കാന്‍ സ്പെയിനിന് അവസരം കിട്ടിയെങ്കിലും യു.എസ് ഗോള്‍ കീപ്പറുടെ കരുത്താണ് സ്പെയിനിന് ഗോള്‍ നിഷേധിച്ചത്. ബോക്സില്‍നിന്ന് യു.എസ് താരം പന്ത് കൈകൊണ്ട് തൊട്ടതിന് റഫറി പെനാല്‍റ്റി വിധിച്ചു. ഇതിന് അനുവദിച്ച കിക്ക് യു.എസ് ഗോള്‍ കീപ്പര്‍ ഹെഡ്വിങ് ലിന്‍ഡല്‍ തടയുകയായിരുന്നു. ആവേശം നിറഞ്ഞ അമേരിക്ക- സ്പെയിന് മത്സരത്തില്‍ ആദ്യം അമേരിക്കയാണ് ഗോള്‍ കണ്ടെത്തിയത്. ഏഴാം മനുട്ടില്‍ മേഗന് റാപിനോ അമേരികയെ മുന്നിലെത്തിച്ചിരുന്നു. എന്നാല്‍ 9-ാം മിനുട്ടില്‍ ജെന്നിഫര്‍ ഹെര്‍മോസോ സ്പെയിനായി ഗോള്‍ നേടി സമനില പാലിച്ചു. മത്സരം സമനിലയിലേക്ക് നീങ്ങവെ 76-ാം മിനുട്ടില്‍ മേഗന് നേടിയ രണ്ട@ാം ഗോളിലാണ് അമേരിക്ക ജയം ഉറപ്പിച്ചത്.
55-ാം മിനുട്ടില്‍ സ്റ്റിന ബ്ലാക്ക്സ്റ്റീനിയസ് നേടിയ ഗോളിനാണ് സ്വീഡന് കാനഡയെ മറികടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."