കുന്നുംകൈയെ മിനുക്കാന്‍ ഒരു കോടി; ടെണ്ടര്‍ നടപടി പൂര്‍ത്തിയായി
കുന്നുംകൈ: വെസ്റ്റ് എളേരി പഞ്ചായത്തിലെ പ്രധാന പ്രദേശമായ കുന്നുംകൈ ടൌണില്‍ അടിസ്ഥാനവികസനത്തിനുള്ള നിര്‍മ്മാണത്തിന് സാധ്യത തെളിഞ്ഞു.ഇതിനായി നേരെത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ നിര്‍മ്മാണത്തിന് മുന്നോടിയായുള്ള ടെണ്ടര്‍ നടപടി പൂര്‍ത്തിയായി.കാസര്‍ഗോഡ് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിക്കപ്പെട്ടത്.ഇത് പ്രകാരം ടൌണില്‍ വീതി കൂട്ടി മെക്കാടം ടാറിങ് നടത്തും. കുന്നുംകൈ മുതല്‍ കൊളിയാട് വരെയുള്ള മണ്‍കൂന എടുത്ത് മാറ്റും. അപകട വളവുകള്‍ മാറ്റി കുത്തനെയുള്ള ഇറക്കവും കുറയ്ക്കും. വീതി കുറഞ്ഞ ഭാഗങ്ങളില്‍ വീതി കൂട്ടി ഓവുചാല്‍ നിര്‍മിച്ചു ടൌണില്‍ റൌണ്ടപ്പ് നിര്‍മിക്കും. പഴക്കമുള്ള ബസ് കാത്തിരുപ്പ് കേന്ദ്രം പൊളിച്ചുമാറ്റി 7.5 ലക്ഷം മുടക്കി പുതിയ ബസ് കാത്തിരുപ്പ് കേന്ദ്രം പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു നിര്‍മിക്കും.
ബസ് സ്റ്റാന്‍ഡില്‍ എത്തുന്ന യാത്രക്കാര്‍ക്ക് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി പാലത്തിനരികില്‍ ശുചിമുറിയും പഞ്ചായത്ത് പണിയും. ഇതോടുകൂടി ടൌണിന്റെ മുഖച്ഛായ മാറും. ചൈത്രവാഹിനിക്ക് കുറുകെ കുന്നുംകൈ പാലം വന്നതോടുകൂടി ഈ പ്രദേശം വികസന രംഗത്ത് വന്‍ കുതിച്ചുചാട്ടമുണ്ടായെങ്കിലും ടൌണില്‍ എത്തുന്നവര്‍ക്ക് യാതൊരു സൗകര്യവുമില്ലായിരുന്നു. അരിയങ്കല്ല്, പെരുമ്പട്ട, മുക്കട, മണ്ഡപം, പാലക്കുന്ന് മൌക്കൊട് എന്നീ പ്രദേശങ്ങളില്‍ നിന്ന് നൂറുക്കണക്കിനു യാത്രക്കാര്‍ വന്നുപോകുന്നത് ഇതിലൂടെയാണ്. ആകെയുള്ളത് 20 വര്‍ഷം മുമ്പ് സ്ഥാപിച്ച ബസ് കാത്തിരുപ്പ് കേന്ദ്രം. അത് ഏത് നിമിഷവും നിലം പൊത്തുന്ന നിലയിലുമാണ്. മഴക്കാലമായതിനാല്‍ ചോര്ന്നോല്ക്കുന്ന ഇവിടെ യാത്രക്കാര്‍ പീടിക വരാന്തയിലാണ് അഭയം തേടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."