ബിഷപ്പിനെ കുറുവിലങ്ങാട് മഠത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തും; കന്യാസ്ത്രീകളോട് താമസം മാറാന്‍ നിര്‍ദ്ദേശം
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ രണ്ട് ദിവസത്തെ പൊലിസ് കസ്റ്റഡിയില്‍ വിട്ട ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ നാളെ കുറുവിലങ്ങാട് മഠത്തിലെത്തിച്ച് തെളിവെടുക്കും. ഇതിനായി മഠത്തിലെ കന്യാസ്ത്രീകളോട് താമസം മാറാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. മഠത്തില്‍ കനത്ത പൊലിസ് സുരക്ഷയും ഏര്‍പ്പെടുത്തും.
ജലന്ധറില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ള തന്നെ അവിടെ വച്ച് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് കന്യാസ്ത്രീ നേരത്തെ മൊഴി നല്‍കിയിരുന്നു. ജലന്ധറില്‍ നിന്ന് രക്ഷപ്പെട്ട് കുറുവിലങ്ങാട് മഠത്തിലെത്തിയെങ്കിലും അവിടെയെത്തി പീഡിപ്പിച്ചുവെന്നും കന്യാസ്ത്രീ മൊഴി നല്‍കിയിരുന്നു. ഈ സാഹര്യത്തിലാണ് മഠത്തില്‍ ബിഷപ്പുമായെത്തി തെളിവെടുക്കുന്നത്.
കന്യാസ്ത്രീക്കെതിരായ പീഡന പരാതിയില്‍ അറസ്റ്റിലായ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രണ്ട് ദിവസത്തേക്കാണ് പൊലിസ് കസ്റ്റഡിയില്‍ വിട്ടത്. പാല മജിസ്ട്രേറ്റ് കോടതിയാണ് അന്വേഷണസംഘത്തിന്റെ അപേക്ഷയില്‍ രണ്ട് ദിവസത്തെ പൊലിസ് കസ്റ്റഡി അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."