HOME
DETAILS
MAL
ജൈവ വളം വ്യാവസായികാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കണം
backup
May 19 2017 | 23:05 PM
കാഞ്ഞങ്ങാട്; ബേഡടുക്ക പഞ്ചായത്ത് പരിധിയില്‍ മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ തുടങ്ങുന്ന ആട് ഫാമിനോടനുബന്ധിച്ച് ജൈവവളത്തിന്റെ യൂനിറ്റ് വ്യാവസായികാടിസ്ഥാനത്തില്‍ തുടങ്ങാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നു കേരള ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടേഴ്‌സ് യൂനിയന്‍ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പദ്ധതി കാസര്‍കോട് ജില്ലയിലെ ക്ഷീരകര്‍ഷകര്‍ ഉള്‍പ്പെടെ എല്ലാ കര്‍ഷകര്‍ക്കും ഏറെ ഗുണം ചെയ്യുമെന്നും സമ്മേളനം വിലയിരുത്തി. കേരള ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടേഴ്‌സ യൂണിയന്‍ ജില്ലാ പ്രസിഡന്റ് എ.ഷാജഹാന്‍, സെക്രട്ടറി സേബ് കെ വര്‍ഗ്ഗീസ്, വൈസ് പ്രസിഡന്റ് ടി.മണി, ബിജു കുര്യാക്കോസ്, ജോയിന്റ് സെക്രട്ടറി ജിനേഷ്.പി.ആര്‍, പ്രദീപ് കുമാര്‍ , ട്രഷറര്‍ ബെന്നി ജോര്‍ജ് എന്നിവരെ ഭാരവാഹികളായി സമ്മേളനം തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."