ശീഷയും ഷേവിങ്ങും ഇസ്‌ലാമിക വിരുദ്ധമെന്ന് വിധി; സഊദിയിൽ രണ്ടു ജഡ്‌ജിമാരെ പുറത്താക്കി, അന്വേഷണം പ്രഖ്യാപിച്ചു
റിയാദ്: ശീഷ പുകയിലയും പുരുഷന്മാർ ഷേവ് ചെയ്യലും അനുവദിനീയമല്ലെന്ന് വിധി പ്രഖ്യാപിച്ച രണ്ടു ജഡ്‌ജിമാർക്കെതിരെ അന്വേഷണം. സഊദി സുപ്രീം ജുഡീഷ്യൽ കൗൺസിൽ ആണ് രണ്ടു ജഡ്ജിമാരെ സസ്‌പെൻഡ് ചെയ്‌തു ഇവർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. ശീഷ പുകയില ഉപയോഗിക്കുന്നതും പുരുഷന്മാർ ഷേവിങ് ചെയ്യുന്നതും നിരോധിച്ച് ഇവർ നടത്തിയ വിധിയാണ് സസ്‌പെൻഡ് ചെയ്യാൻ കാരണമെന്ന് സഊദി പ്രാദേശിക ഓൺലൈൻ മാധ്യമം "സബ്ഖ്" റിപ്പോർട്ട് ചെയ്‌തു. നിലവിൽ രണ്ട് ജഡ്‌ജിമാരും അന്വേഷണം നേരിടുകയാണെന്നും ഉചിതമായ ശിക്ഷാനടപടികൾ ഇവർക്കെതിരെ ഉണ്ടാകുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.
താടി വടിക്കുന്നത് പുരുഷന്മാർക്ക് നിരോധിച്ചിട്ടുണ്ടെന്നും ശീഷ പുകയില വലിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്നുമാണ് രണ്ടു ജഡ്‌ജിമാർ അവരുടെ വിധി ന്യായങ്ങളിൽ ഇസ്‌ലാമിനെ ഉദ്ധരിച്ച് വ്യക്തമാക്കിയത്. രണ്ട് കേസുകളും നിലവിൽ പുനഃപരിശോധന ചെയ്യുകയാണ്.
അതേസമയം, രാജ്യത്തെ ഉന്നത ജുഡീഷ്യൽ കൗൺസിലും ഇത്തരം വിധികൾക്കെതിരെ രംഗത്തെത്തി. ഇന്നലത്തെ പോലെയല്ല ഇന്ന്, നാം ഇപ്പോൾ രാജ്യത്തിന്റെ സഊദി വിഷൻ 2030 ന്റെ കാലഘട്ടത്തിലാണ്, അത് സമൂഹത്തിലെ ഓരോ വ്യക്തിയുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും വ്യക്തമായി സ്ഥാപിച്ചു നൽകുന്നു. വിശുദ്ധ ഖുർആനിൽ നിന്നും പ്രവാചക സുന്നത്തിൽ നിന്നും ഉരുത്തിരിഞ്ഞ നിയമ സംഹിതകൾ വഴിയാണ് അവ വക വെച്ച് നൽകുന്നതെന്നും സഊദി സുപ്രീം ജുഡീഷ്യൽ കൗൺസിൽ പുറത്തിറക്കിയ പ്രസ്‌താവനയിൽ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."