നാദാപുരം പൊലിസ് സ്റ്റേഷന് കനത്ത സുരക്ഷ
നാദാപുരം: മാവോയിസ്റ്റ് നേതാവ് രൂപേഷിനെ കസ്റ്റഡിയില്‍ താമസിപ്പിച്ചതിനെ തുടര്‍ന്ന് നാദാപുരം പൊലിസ് സ്‌റ്റേഷനില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തി. മാവോയിസ്റ്റ് വിരുദ്ധ സേനകളായ കേരള ആന്റി ടെററിസ്റ്റ് സ്‌ക്വാഡിന്റെയും,(കാറ്റ്‌സ്)തണ്ടര്‍ ബോള്‍ട്ട് സേനാംഗങ്ങളുടെയും കനത്ത സുരക്ഷയിലാണ് പൊലിസ് സ്‌റ്റേഷനും പരിസരവും. സ്‌റ്റേഷന്‍ കോമ്പൗണ്ടിന്റെ നാല് ദിക്കിലും സായുധരായ സേനാംഗങ്ങള്‍ നിലയുറപ്പിച്ചിട്ടുണ്ട്.
പൊലിസ് സ്‌റ്റേഷന്‍ മുറ്റത്ത് ബാരിക്കേഡുകള്‍ സ്ഥാപിച്ചു. കൂടാതെ സ്‌റ്റേഷനകത്തെ ലോക്കപ്പും പരിസരവും സി.സി.ടി.വി സ്ഥാപിച്ചിട്ടുണ്ട്. വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവരെ കര്‍ശനമായ പരിശോധനകള്‍ക്ക് ശേഷമാണ് സ്‌റ്റേഷനിലേക്ക് കടത്തി വിടുന്നത്. ഇത്തരക്കാരുടെ പേരും മറ്റ് വിവരങ്ങളും ഫോണ്‍ നമ്പര്‍ സഹിതം രേഖപ്പെടുത്തുന്നുമുണ്ട്. സ്റ്റേഷന്‍ കവാടത്തോട് ചേര്‍ന്ന് സ്ഥാപിച്ച ഡോര്‍ ഫ്രെയിം മെറ്റല്‍ ഡിറ്റകടര്‍ വഴിയാണ് പൊലിസുകാരുള്‍പെടെയുള്ളവരെ അകത്തേക്ക് കടത്തി വിടുന്നത്. രൂപേഷിനെ കൊണ്ടു വരുന്നതിനു മുന്‍പ് ബോംബ് സക്വാഡും ഡോഗ് സ്‌ക്വാഡും ചേര്‍ന്ന് പൊലിസ് സ്‌റ്റേഷനും പരിസരങ്ങളിലും പരിശോധനകള്‍ നടത്തി. സ്റ്റേഷനോട് ചേര്‍ന്ന് സെര്‍ച്ച് ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."