ബി.ഡി.ജെ.എസിലെ തര്‍ക്കത്തില്‍ തുഷാര്‍ വെളളാപ്പളളി വിഭാഗത്തിന് തിരഞ്ഞെടുപ്പ് കമീഷന്റെ അംഗീകാരം
തിരുവനന്തപുരം: ബി.ഡി.ജെ.എസിലെ തര്‍ക്കത്തില്‍ തുഷാര്‍ വെളളാപ്പളളി വിഭാഗത്തിന് തിരഞ്ഞെടുപ്പ് കമീഷന്റെ അംഗീകാരം. സുഭാഷ് വാസുവിന്റെ അവകാശവാദം തളളി തിരഞ്ഞെടുപ്പ് കമീഷന് തുഷാറിന്റെ നേതൃത്വത്തിലുളള ഭാരവാഹി പട്ടികക്ക് അംഗീകാരം നല്കി. തുഷാര്‍ വെള്ളാപ്പള്ളി പ്രസിഡന്റും എ.ജി. തങ്കപ്പന് വൈസ് പ്രസിഡന്റായും രാജേഷ് നെടുമങ്ങാട് ജനറല്‍ സെക്രട്ടറിയുമായ ഭരണസമിതിക്കാണ് കമീഷന് അംഗീകാരം നല്‍കിയത്.
സുഭാഷ് വാസുവിനെ മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ബി.ഡി.ജെ.എസില്‍ നിന്ന് പുറത്താക്കുകയും സുഭാഷ് വാസു അംഗമായ മാവേലിക്കര യൂണിയന് എസ്.എന്‍.ഡി.പി യോഗം ഭരണസമിതി പിരിച്ചുവിടുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് പരാതി തിരഞ്ഞെടുപ്പ് കമീഷന്റെ മുന്നിലെത്തിയത്. ഇരുവിഭാഗത്തിന്റെയും വാദം കേട്ട ശേഷം തുഷാര്‍ വിഭാഗത്തിന് കമീഷന് അംഗീകാരം നല്‍കുകയായിരുന്നു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."