HOME
DETAILS
MAL
അപകട ഭീതിയില്‍ കേബിള്‍ കുഴികള്‍
backup
May 19 2017 | 23:05 PM
ചായ്യോത്ത്: നീലേശ്വരം - ചിറ്റാരിക്കാല്‍ റോഡില്‍ ശരിയായി മൂടാത്ത കേബിള്‍ കുഴികള്‍ അപകട ഭീതിയുയര്‍ത്തുന്നു. ചായ്യോം, നരിമാളം ഭാഗങ്ങളില്‍ ടെലഫോണ്‍ കേബിളിടാനായി കുഴിച്ച കുഴികള്‍ പലയിടങ്ങളിലും പകുതി മൂടിയ നിലയിലാണ്. ദിനംപ്രതി നൂറുകണക്കിനു വാഹനങ്ങള്‍ കടന്നു പോകുന്ന റോഡരികിലാണ് കുഴികളുള്ളത്. കാല്‍നട യാത്രക്കാര്‍ക്കും ഇതു ദുരിതമാണ് സമ്മാനിക്കുന്നത്.
സൈഡ് കൊടുക്കുമ്പോള്‍ വാഹനങ്ങള്‍ കുഴിയില്‍ വീണ സംഭവവുമുണ്ട്. പല സ്ഥലങ്ങളിലും ടാറിങ് കുത്തിപ്പൊളിച്ചതായ ആരോപണവുമുണ്ട്. സ്കൂള്‍ തുറക്കുന്നതോടെ വിദ്യാര്‍ഥികള്‍ക്കും ഇതു ദുരിതമാകും. ഈ ദുരവസ്ഥയ്ക്കു പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."