ലീഗ് കൗണ്‍സിലറെ ജയിലില്‍ നിന്ന് കൊടി സുനി ഫോണില്‍ ഭീഷണിപ്പെടുത്തിയതായി പരാതി
കൊടുവള്ളി: കൊടുവള്ളി നഗരസഭാ മുസ്ലിംലീഗ് കൗണ്‍സിലറെ ടി.പി ചന്ദ്രശേഖരന് കൊലക്കേസ് പ്രതി കൊടി സുനി ഫോണില്‍ ഭീഷണിപ്പെടുത്തിയതായി പരാതി. ജയിലില്‍ കഴിയുന്ന കൊടി സുനി ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതെത്രെ. ഖത്തറില്‍ ജ്വല്ലറി വ്യാപാരിയായ കോഴിശേരി മജീദിനെയാണ് ഭീഷണിപ്പെടുത്തിയത്.
ഖത്തറിലെ മജീദിന്റെ ജ്വല്ലറിയില്‍ കഴിഞ്ഞ മാസം ഒരു സംഘം അനധികൃത സ്വര്‍ണം വില്പനക്കായി കൊണ്ടു വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടു ഖത്തര്‍ എന്‍ഫോഴ്സ്മെന്റിന് പരാതി നല്‍കിയതിനാണ് മജീദിനെ ജയിലില്‍ കഴിയുന്ന കൊടി സുനി ഫോണില്‍ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
സ്വര്‍ണം വില്പനക്കായി കൊണ്ടുവന്നത് കൊടി സുനിയുമായി ബന്ധപ്പെട്ട ആളുകളാണെന്നാണ് സൂചന. സൗത്ത് കൊടുവള്ളി ഡിവിഷന് കൗണ്‍സിലര്‍ ആണ് മജീദ്. അടുത്ത ആഴ്ച നാട്ടില്‍ വരാനിരിക്കെ മജീദിന് പൊലിസ് സംരക്ഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് കുടുംബവും മുസ്ലിംലീഗ് കൊടുവള്ളി ഘടകവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."