വിവിധ അകൗണ്ടുകളിൽ നിന്ന് 17 ദശലക്ഷം റിയാൽ കവർന്ന് വിദേശത്തേക്ക് അയച്ചു; സഊദിയിൽ അഞ്ചു പേർ പിടിയിൽ
റിയാദ്: സഊദിയിൽ ബാങ്ക് സംവിധാനം ദുരുപയോഗം ചെയ്‌ത് വിവിധ അകൗണ്ടുകളിൽ നിന്ന് 17 മില്യൺ റിയാൽ കവർന്ന് വിദേശത്തേക്ക് അയച്ച കേസിൽ അഞ്ചു പേരെ സുരക്ഷാ വിഭാഗം പിടികൂടി. സ്വദേശികളും വിദേശികളുമടങ്ങുന്ന അഞ്ചംഗ സംഘത്തെയാണ് അധികൃതർ പിടികൂടിയത്. സിറിയൻ പൗരന്മാരാണ് വിദേശികളെന്നും 20 നും 30 നും ഇടയിൽ പ്രായമുള്ളവരാണ് പ്രതികളെന്നും റിയാദ് പ്രവിശ്യ അസിസ്റ്റൻറ് പോലീസ് വക്താവ് മേജർ ഖാലിദ് അൽ കുറൈദിസ് പറഞ്ഞു.
ബാങ്കിങ് ഉപഭോക്താക്കളുടെ രഹസ്യ ബാങ്കിംഗ് ഡാറ്റയിലേക്ക് പ്രവേശനം നേടിയ ശേഷം നിരവധി ആളുകളുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 17 മില്യൺ ഡോളറാണ് സംഘം അപഹരിച്ചത്. തുടർന്ന് അവർ സഊദികളുടെ ഉടമസ്ഥതയിലുള്ള വാണിജ്യ സ്ഥാപനങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ വഴി രാജ്യത്തിന് പുറത്ത് താമസിക്കുന്ന സിറിയൻ ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക് പണം കൈമാറുകയായിരുന്നു. പിടികൂടിയ പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിന് മുമ്പ് നിയമപരമായ നടപടിക്രമങ്ങൾ സുരക്ഷാ അധികൃതർ പൂർത്തിയാക്കി വരികയാണെന്നും പോലീസ് വക്താവ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."