ബിലീവേഴ്‌സ് ചര്‍ച്ച് ബിഷപ്പ് കെ.പി യോഹന്നാന് ആദായ നികുതി വകുപ്പിന്റെ നോട്ടിസ്
പത്തനംതിട്ട: ബിലീവേഴ്‌സ് ചര്‍ച്ച് ബിഷപ്പ് കെ.പി യോഹന്നാന് തിങ്കളാഴ്ച കൊച്ചിയില്‍ ഹാജരാകാന്‍ ആദായ നികുതി വകുപ്പിന്റെ നോട്ടിസ്. വിദേശ പണമിടപാടുകളുടെ വിശദാംശങ്ങള്‍ കൈമാറണമെന്നും നിര്‍ദ്ദേശമുണ്ട്. ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലായി ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടത്തിയിരുന്നു. ബിഷപ്പിന്റെ മൊഴിയെടുത്ത ശേഷം നടപടികള്‍ തുടരാനാണ് ആദായ നികുതി വകുപ്പിന്റെ തീരുമാനം.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സഭയുടെ പേരില്‍ 6000 കോടി രൂപയുടെ വിദേശ സഹായം ലഭിച്ചതായും ഈ തുക വിവിധ ആവശ്യങ്ങള്‍ക്കായി വകമാറ്റി ചെലവഴിച്ചതായും ഐ.ടി വകുപ്പ് കണ്ടെത്തിയിരുന്നു. കേന്ദ്ര വിദേശ സഹായ നിയന്ത്രണ നിയമമായ എഫ്.സി.ആര്‍.എ അട്ടിമറിച്ച് റിയല്‍ എസ്‌റ്റേറ്റ് മേഖയിലും ആശുപത്രികളുടെ നടത്തിപ്പിനും തുക ചെലവഴിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച നിര്‍ണായക രേഖകളും ഇതുവരെ നടന്ന പരിശോധനയില്‍ കണ്ടെത്തി.
വിദേശത്ത് നിന്ന് വന്ന ഫണ്ട് വ്യാപകമായി വകമാറ്റിയെന്നും ആദായ നികുതി വകുപ്പ് പറയുന്നു. സഭയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളുകളിലും, കോളേജുകളിലും, ട്രസ്റ്റുകളുടെ ഓഫീസുകളിലും ബിഷപ്പ് കെ.പി യോഹന്നാന്റെ വീട്ടിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."