HOME
DETAILS

കോവിഡ് ; പ്രവാസത്തിന്റെ പ്രതിസന്ധിയും പ്രതീക്ഷയും; റിയാദ് ഇന്ത്യൻ മീഡിയ ഫോറം വെബിനാർ

  
backup
November 17 2020 | 10:11 AM

21345875421524255-2

റിയാദ്: ചരിത്രത്തില്‍ എല്ലാ അര്‍ത്ഥത്തിലും ആഗോള വത്ക്കരിക്കപ്പെട്ട രോഗണു എന്ന നിലയിലാണ് കൊവിഡ 19നെ കാണാന്‍ കഴിയുന്നതെന്ന് മാധ്യമപ്രവര്‍ത്തകന്‍ ഷാജഹാന്‍ മാടമ്പാട്ട്. ലോക ജനതയെ മുഴുവന്‍ ഇതുപോലെ ബാധിച്ച മറ്റൊരു പ്രതിസന്ധി ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം സംഘടിപ്പിച്ച 'കൊവിഡ്: പ്രവാസത്തിന്റെ പ്രതിസന്ധിയും പ്രതീക്ഷയും' വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗോളവത്ക്കരണത്തെ തുടര്‍ന്ന് ലോകത്ത് തീവ്ര വലതുപക്ഷ ചിന്താഗതി ശക്തിപ്രാപിക്കുകയാണ്. ലോകക്രമത്തെ നിയന്ത്രിക്കുന്ന പല പ്രധാന രാജ്യങ്ങളും തീവ്ര വലതു നിലപാടുകളാണ് പുലര്‍ത്തുന്നത്. അതുകൊണ്ടുതന്നെ വംശീയ സംഘര്‍ഷങ്ങളും വര്‍ഗീയ ധ്രുവീകരണളും വര്‍ധിക്കുന്നു. ഇത്തരം ആശങ്കകള്‍ക്കിടയിലാണ് ആഗോളവത്കൃത രോഗാണു പ്രത്യക്ഷപ്പെട്ടത്. ഇതോടെ സാംസ്‌കാരികവും ദേശീയവും ഭാഷാപരവുമായ വൈവിധ്യങ്ങളെ ഇല്ലാതാക്കി ലോകത്ത് ഏകതാനത സൃഷ്ടിക്കപ്പെട്ടു. ഇത് ആഗോളവത്ക്കരണത്തിന്റെ രസകരമായ വിപരീതാവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. മഹാമാരിയുടെ കാലത്ത് ആഗോള തലത്തില്‍ ഏറ്റവും പ്രധാനപ്പെട്ട വരുമാന സ്രോതസ്സുകള്‍ നിശ്ചിലമായി. ഇത് സാമ്പത്തിക മാന്ദ്യമല്ല. മറിച്ച് സാമ്പത്തിക പക്ഷാഘാതം ആണ്. കേരളം പ്രവാസി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ല. രാഷ്ട്രീയ, മത, സാംസ്‌കാരിക നേതാക്കള്‍ക്ക് ഗള്‍ഫ് മലയാളികളുടെ പണം മാത്രമാണ് ആവശ്യം. രാഷ്ട്രീയ നേതൃത്വത്തോട് പ്രവാസികള്‍ക്കുളള വിധേയത്വം മാറണമെന്നും ഷാജഹാന്‍ മാടമ്പാട്ട് പറഞ്ഞു

ഗള്‍ഫ് തൊഴില്‍ വിപണിയുടെ ഭാവി, കൊവിഡും സാമൂഹിക, സാസ്‌കാരിക മാറ്റങ്ങളും, ഗള്‍ഫിലെ സാമ്പത്തിക മാന്ദ്യം; കേരളത്തിലുണ്ടാക്കുന്ന പ്രതിഫലനങ്ങള്‍ എന്നീ വിഷയങ്ങളാണ് വെബിനാര്‍ ചര്‍ച്ച ചെയ്തത്.  യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ കോവിഡ് കാലം പ്രവാസികളെ പഠിപ്പിച്ചുവെന്ന് എം സി എ നാസര്‍ (ദുബായ്) പറഞ്ഞു. ഇന്നലെവരെയുളള പ്രവാസം ഇനി ഉണ്ടാവില്ല. ഈ തിരിച്ചറിവ് പ്രവാസികള്‍ക്ക് ഉണ്ടാവണം. ആഢംബരം ഒഴിവാക്കണം. വരുമാനവും ചെലവും ക്രമീകരിക്കാന്‍ പ്രവാസി കുടുംബങ്ങള്‍ ശീലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിസന്ധികൾ പ്രവാസികൾ മറികടന്നിട്ടുണ്ടെന്നും കോവിഡ്19 സൃഷ്ടിച്ച പ്രതിസന്ധിയെ മറികടക്കുമെന്നും നിലവിലുള്ള സൗദിയിലെ സവിശേഷ സാഹചര്യങ്ങൾ അതിലേക്കാണ് സൂചനനൽകുന്നതെന്നും മുസാഫിർ (ജിദ്ദ) പറഞ്ഞു. അതേസമയം സാമ്പ്രാദായികമായ നമ്മുടെ സങ്കൽപ്പങ്ങളെ അടിമുടി അഴിച്ചു പണിയേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  മാറുന്ന തൊഴില്‍ സാഹചര്യത്തിനനുസരിച്ച് തൊഴില്‍ നൈപുണ്യം കൈവരിച്ചാല്‍ മാത്രമേ തൊഴില്‍ വിപണിയില്‍ നിലനില്‍ക്കാന്‍ കഴിയുകയുളളുവെന്ന് അനസ് യാസീന്‍ (ബഹ്‌റൈന്‍) പറഞ്ഞു.

റിംഫ് ഈവന്റ് കൺവീനർ ഷംനാദ് കരുനാഗപ്പള്ളി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് സുലൈമാൻ ഊരകം, ജനറൽ സെക്രട്ടറി നൗഷാദ് കോർമത്ത് എന്നിവർ സംസാരിച്ചു. ജയൻ കൊടുങ്ങല്ലൂർ, അഷ്‌റഫ് വേങ്ങാട്ട്, ഡോ മുബാറക് സാനി, അഷ്‌റഫ് വടക്കേവിള, മൈമൂന അബ്ബാസ്, ഡോ ജയചന്ദ്രൻ, നാസർ കാരന്തൂർ, കനകലാൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. നസറുദ്ദീൻ വി ജെ മോഡറേറ്ററായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വീണ്ടും തുടങ്ങുന്നു; ട്രംപിന്റെ ദൂതന്‍ ഖത്തറും ഇസ്‌റാഈലും സന്ദര്‍ശിച്ചു

International
  •  9 days ago
No Image

നവീന്‍ബാബുവിന്റെ മരണം; അന്വേഷണം ശരിയായ ദിശയില്‍, സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍

Kerala
  •  9 days ago
No Image

വടകരയില്‍ വയോധികന്‍ കിണറ്റില്‍ മരിച്ച നിലയില്‍

Kerala
  •  9 days ago
No Image

കാര്‍ വാടകയ്ക്ക് നല്‍കിയതല്ല, ഗൂഗിള്‍ പേയില്‍ അയച്ചുതന്നത് കടം വാങ്ങിയ പണമെന്ന് വാഹന ഉടമ

Kerala
  •  9 days ago
No Image

ജോയിന്റ് കമ്മീഷന്‍ സ്ഥാപിക്കാന്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ച് ഇന്ത്യയും കുവൈത്തും

Kuwait
  •  9 days ago
No Image

യുപിഐ വാലറ്റ് പരിധി ഉയര്‍ത്തി: ഇനി ദിവസം പരമാവധി 5,000 രൂപയുടെ ഇടപാടുകളാണ് 

Tech
  •  9 days ago
No Image

പിതാവിന് സഹോദരിയോട് സ്‌നേഹം, തന്നോട് അവഗണന; ഡല്‍ഹിയില്‍ സഹോദരിയുടേയും മാതാപിതാക്കളുടേയും കൊലപാതകത്തിലേക്ക് 20കാരനെ നയിച്ചത് കടുത്ത പക

National
  •  10 days ago
No Image

യൂണിവേഴ്‌സിറ്റി കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിക്ക് എസ്.എഫ്.ഐ നേതാക്കളുടെ ക്രൂരമര്‍ദ്ദനം; പരാതിയില്‍ കേസെടുത്തിട്ടും തുടര്‍നടപടിയെടുക്കാതെ പൊലിസ്

Kerala
  •  10 days ago
No Image

രക്ഷാപ്രവര്‍ത്തനം ഫലം കണ്ടില്ല; പാലപ്പിള്ളിയില്‍ സെപ്റ്റിക് ടാങ്കില്‍ വീണ കുട്ടിയാന ചരിഞ്ഞു

Kerala
  •  10 days ago
No Image

പ്രവാസി വ്യവസായി അബ്ദുള്‍ ഗഫൂറിന്റെ മരണം കൊലപാതകം; മന്ത്രവാദിനിയായ യുവതി അടക്കം നാലുപേര്‍ അറസ്റ്റില്‍, സംഘം തട്ടിയത് 596 പവന്‍ സ്വര്‍ണം

Kerala
  •  10 days ago