തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ ബിജെപി മേയര്‍ സ്ഥാനാര്‍ത്ഥിയായി ബി.ഗോപാലകൃഷ്ണന്
തൃശ്ശൂര്‍: തദ്ദേശതിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനാര്‍ത്ഥിയായി ബി.ഗോപാലകൃഷ്ണനെ പ്രഖ്യാപിച്ചു. സംസ്ഥാന നേതാവും പാര്‍ട്ടി വക്താവുമായ ബി.ഗോപാലകൃഷ്ണനെ മത്സരരംഗത്തിറക്കുന്ന ബിജെപി വലിയ വിജയ പ്രതീക്ഷയിലാണ്. തൃശ്ശൂരില്‍ വച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എ.എന്‍.രാധകൃഷ്ണനാണ് മേയര്‍ സ്ഥാനാര്‍ത്ഥിയായി ഗോപാലകൃഷ്ണനെ പ്രഖ്യാപിച്ചത്.
തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ കുട്ടംകുളങ്ങര കോര്പ്പറേഷന് വാര്‍ഡില്‍ നിന്നാണ് ബി.ഗോപാലകൃഷ്ണന് ജനവിധി തേടുന്നത്. 55 അംഗ തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ കഴിഞ്ഞ തവണ ആറ് സീറ്റുകളാണ് ബിജെപി നേടിയത്. എല്‍ഡിഎഫ് 23ഉം യുഡിഎഫ് 21ഉം സീറ്റുകളാണ് നേടിയിരുന്നത്.
തദ്ദേശതെരഞ്ഞെടുപ്പില്‍ ശക്തമായ പ്രകടനം കാഴ്ചവയ്ക്കാനാണ് ബിജെപിയുടെ ശ്രമം. ഇക്കുറി എല്ലാ സീറ്റിലും ബിജെപിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ മുന്നണി മത്സരിക്കുന്നുണ്ട്. പാര്‍ട്ടിയുടെ വോട്ട് ബാങ്ക് കൃത്യമായി മനസിലാക്കുക എന്ന ലക്ഷ്യത്തോടെ സ്വതന്ത്രരെ ഒഴിവാക്കി പരമാവധി സീറ്റുകളില്‍ സ്വന്തം ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥികളെ ഇറക്കാനാണ് ബിജെപിയുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."