നീലേശ്വരം റെയില്‍വേ സ്റ്റേഷനിലെ മേല്നടപ്പാലത്തിനു മേല്ക്കൂരയായില്ല
നീലേശ്വരം: ഏറെക്കാലത്തെ മുറവിളിക്കു ശേഷം നിര്‍മിച്ച നീലേശ്വരം റെയില്‍വേ സ്റ്റേഷനിലെ മേല്നടപ്പാലത്തിനു ഇനിയും മേല്ക്കൂരയായില്ല. നടപ്പാലം നീട്ടുന്നതും എങ്ങുമെത്തിയില്ല. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഇത് യാത്രക്കാര്‍ക്കു തുറന്നു കൊടുത്തത്.
മഴക്കാലത്ത് കുട പിടിച്ചാണ് യാത്രക്കാര്‍ ഇതിലൂടെ സഞ്ചരിക്കുന്നത്. ഒന്നാമത്തേയും രണ്ടാമത്തേയും പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിച്ചാണ് മേല്‍നടപ്പാലം നിര്‍മിച്ചത്.
പി കരുണാകരന് എം.പിയുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു ഈ പ്രവര്‍ത്തി പൂര്‍ത്തീകരിച്ചത്. മേല്‍ക്കൂരയുടെ നിര്‍മാണത്തിനും, മേല്‍നടപ്പാലം രണ്ടാമത്തെ പ്ലാറ്റ്ഫോമില്‍ നിന്നു കിഴക്കോട്ടു നീട്ടുന്നതിനും എം.പി യുടെ പ്രാദേശിക വികസന നിധിയില്‍ നിന്നും 37 ലക്ഷം രൂപ അനുവദിച്ചിരുന്നു.
മേല്‍നടപ്പാലം നീട്ടുന്നതിനു റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതിയും ലഭിച്ചതാണ്. മലയോരത്തു നിന്നുള്ള യാത്രക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് മേല്‍നടപ്പാലം നീട്ടാനും തീരുമാനിച്ചത്.
ഇതിന്റെ മുന്നോടിയായി നഗരസഭ സെന്റേജ് ചാര്‍ജ് അടക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിര്‍മാണ പ്രവര്‍ത്തനം ഇനിയും തുടങ്ങാത്ത സ്ഥിതിയാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."