എടച്ചേരിയിലെ ജലസംഭരണി പൊളിച്ചുമാറ്റണമെന്ന് നാട്ടുകാര്‍
എടച്ചേരി: ഗ്രാമപഞ്ചായത്തിലെ ജലനിധിയുടെ ജലസംഭരണി പ്രശ്‌നം വീണ്ടും രൂക്ഷമാവുകയാണ്. മാസങ്ങള്‍ക്ക് മുന്‍പാണ് എടച്ചേരി ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന് തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന സംഭരണിയുടെ പണി തുടങ്ങിയത്. സംഭരണിയുടെ തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന അങ്കണവാടിക്കും, വീടുകള്‍ക്കും ഭീഷണിയായ നിലയിലാണ് ഈ കൂറ്റന്‍ ടാങ്ക് സ്ഥിതി ചെയ്യുന്നത്.
മൂന്നു നില കെട്ടിടത്തിന്റെ ഉയരത്തില്‍ സ്ഥിതി ചെയുന്ന ഈ സംഭരണിയുടെ നിര്‍മാണ ഘട്ടത്തില്‍ തന്നെ നാട്ടുകാര്‍ എതിര്‍പ്പുമായി രംഗത്തു വന്നിരുന്നു. ഇരുപതോളം കുട്ടികള്‍ പഠിക്കുന്ന അങ്കണവാടി കെട്ടിടവും സംഭരണിയും തൊട്ട് തൊട്ടാണ് കിടക്കുന്നത്. ഈ സംഭരണിയുടെ അടിത്തറ വേണ്ടത്ര ആഴത്തിലല്ല ഉള്ളതെന്ന ആരോപണവും നേരത്തെ ഉണ്ടായിരുന്നു. മാത്രമല്ല ഇതിന്റെ നിര്‍മാണ ഘട്ടത്തില്‍ വേണ്ടത്ര ന നവും ഇതിന് ലഭിച്ചിരുന്നില്ലെന്നും പരിസരവാസികള്‍ പറയുന്നു.
മേലെ ജലസംഭരണിയുടെ 'ജോലി മാത്രം ബാക്കിയിരിക്കെ നാട്ടുകാരുടെ എതിര്‍പ്പ് മൂലം ജോലി നിര്‍ത്തിവെക്കുകയായിരുന്നു. പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ വേങ്ങോളി ഭാഗത്തുളള 45ഓളം വീട്ടുകാര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭ്യമാവുക. എന്നാല്‍ ഈ കുടുംബങ്ങള്‍ക്ക് വെള്ളം ലഭിക്കാന്‍ ഇത്രയും ഉയരത്തിലുളള സംഭരണിയുടെ ആവശ്യമുണ്ടായിരുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.
എന്നാല്‍ നിര്‍മാണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെ ജലനിധിയിലെ ജോലിക്കാര്‍ ദിവസങ്ങള്‍ക്ക് മുന്‍പ് വീണ്ടും ജോലിക്കെത്തിയതോടെ നാട്ടുകാര്‍ തടസവാദവുമായി വന്നു. പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയും പരിചയപ്പെട്ടു. സംഭരണനിര്‍മാണത്തിനെതിരേ നാട്ടുകാര്‍ ജനകീയ കമ്മിറ്റിയുണ്ടാക്കി. വിഷയം കോടതിയിലെത്തിയതോടെ നിര്‍മാണം നിര്‍ത്തിവെക്കാന്‍ കോടതി ഉത്തരവായി. ഇതിന് ശേഷവും ജലനിധിക്കാര്‍ പഞ്ചായത്ത് അധികൃതരുടെ സാന്നിധ്യത്തില്‍ സമരക്കാരുമായി ചര്‍ച്ച നടത്തി.
ജൂലൈ 31 നകം ജോലി പൂര്‍ത്തിയാക്കാന്‍ തങ്ങളുമായി സഹകരിക്കണമെന്നാണ് ജലനിധിയുടെ ആവശ്യമെന്ന് സമരസമിതിക്കാര്‍ അറിയിച്ചു. എന്നാല്‍ തൊട്ടടുത്തുളള വീടുകള്‍ക്കും, അങ്കണവാടിയിലെ കുരുന്നു മക്കള്‍ക്കും ഭീഷണിയായ ജലസംഭരണി പൊളിച്ചുമാറ്റണമെന്ന ഉറച്ച തീരുമാനത്തിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."