ശബരിമലയില്‍ പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കും: മന്ത്രി കടകംപള്ളി
ഏറ്റുമാനൂര്‍: ശബരിമലയില്‍ തീര്‍ഥാടനകാലത്ത് പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിനുള്ള പദ്ധതികള്‍ തുടങ്ങിക്കഴിഞ്ഞു. തീര്‍ഥാടകര്‍ കൂടുതലായെത്തുന്ന ഏറ്റുമാനൂര്‍, എരുമേലി തുടങ്ങിയ ഇടത്താവളങ്ങളിലും പ്ലാസ്റ്റിക്കിന്റെ ഉപയോഗം തടയും.
ശബരിമല ഇടത്താവളമായ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ തീര്‍ഥാടനകാലത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ വിലയിരുത്താനെത്തിയതായിരുന്നു മന്ത്രി. ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തീര്‍ഥാടകര്‍ പ്ലാസ്റ്റിക് പാത്രങ്ങളില്‍ ആഹാരവും കുടിവെള്ളവും കൊണ്ടുവരുന്നത് തടയും. മണ്ഡലകാലത്തിന് മുന്നോടിയായി അന്യഭാഷാ പത്രങ്ങളില്‍ ഇതുസംബന്ധിച്ച് വാര്‍ത്തകള്‍ കൊടുക്കും. വ്യാപാരസ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യം ഉറവിടങ്ങളില്‍ തന്നെ സംസ്‌കരിക്കുന്നതിനുള്ള സംവിധാനമുണ്ടാകണം. പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ പമ്പയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുകയാണ്. നവംബര്‍ 15ന് മുന്‍പ് നിര്‍മാണപ്രവര്‍ത്തനം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."