സാലറി ചലഞ്ച്: നിലപാട് മാറ്റി സര്‍ക്കാര്‍
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ ഒരുമാസത്തെ ശമ്പളം നല്‍കുന്നതിന് വിസമ്മതപത്രം നല്‍കേണ്ട സമയം ഇന്നലെ അവസാനിച്ചു. 40 ശതമാനം പേര് വിസമ്മത പത്രം നല്കി. 4439 ഉദ്യോഗസ്ഥരുള്ള സെക്രട്ടേറിയറ്റില്‍ 698 പേര് സാലറി നല്‍കാനാകില്ലെന്ന് വിസമ്മത പത്രം നല്കി. എയ്ഡഡ് മേഖലയില്‍ നിന്നാണ് കൂടുതല്‍ പേര് വിസമ്മതം എഴുതി നല്‍കിയത്. തുടര്‍ന്ന് സര്‍ക്കാര്‍ നിലപാട് മാറ്റി.
സാലറി ചലഞ്ച് തുടരാനും സമ്മതപത്രം നല്കിയാല് മതിയെന്ന ഉത്തരവിറക്കാനും തീരുമാനിച്ചു. വിസമ്മതം അറിയിച്ചവര്‍ക്ക് സമ്മതപത്രം നല്‍കാം. സമ്മത പത്രം നല്കാത്തവരുടെ ശമ്പളത്തില്‍ നിന്ന് പണം പിരിക്കാനാകില്ലെന്ന നിയമ വിദഗ്ധരുടെ അഭിപ്രായത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ സമ്മതപത്രം ഉള്‍പ്പെടെയുള്ള ഉത്തരവു പുറത്തിറക്കിയത്.
അഞ്ച് ഓപ്ഷനുകളാണ് നല്‍കിയിട്ടുള്ളത്. 10 മാസത്തെ ഗഡുക്കളായി നല്‍കുക, ജി.പി.എഫില്‍ നിന്ന് നല്‍കുക, അവധി തിരികെ നല്‍കുക, ജി.പി.എഫ് ലോണ്‍ തിരിച്ചടവ് ഒഴിവാക്കുക, പേ റിവിഷന്‍ അരിയറില്‍ നിന്നും നല്‍കുക എന്നിങ്ങനെയുള്ള ഓപ്ഷനുകളില്‍ ഒരെണ്ണം തിരഞ്ഞെടുക്കാം. നിലവില്‍ വിസമ്മത പത്രം എഴുതി നല്കിയവര്ക്കും സമ്മത പത്രം നല്‍കാം. ഇവരില്‍ നിന്ന് അടുത്ത മാസത്തെ ശമ്പളത്തുകയക്ക് അനുസരിച്ചുള്ളവ ഗഡുക്കളായി ഈടാക്കും.
അരിയര്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തി സര്‍ക്കാര്‍ പുതിയ ഉത്തരവ് ഇറക്കും. അരിയര്‍ കഴിഞ്ഞുള്ള തുക സാലറിക്ക് തുല്യമാകാത്തവരുടെ കാര്യങ്ങളില്‍ ഉള്‍പ്പെടെ തീരുമാനം എടുക്കാനാകും. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."