HOME
DETAILS
MAL
ആരോപണം ഉന്നയിക്കുമ്പോള്‍ നാലുതവണയെങ്കിലും വിലയിരുത്തണമെന്ന് രാജ്നാഥ്
backup
September 22 2018 | 18:09 PM
ന്യൂഡല്‍ഹി: ആരോപണം ഉന്നയിക്കുമ്പോള്‍ നാലുതവണയെങ്കിലും അതേക്കുറിച്ച് വിലയിരുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി നടത്തുന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നടത്തിയതായി പറയുന്ന പരാമര്‍ശം ഫ്രഞ്ച് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. അദ്ദേഹത്തിന്റെ പരാമര്‍ശം സംബന്ധിച്ച് സര്‍ക്കാര്‍ പരിശോധിച്ചു വരികയാണ്. അതിന് മുന്‍പ് രാഷ്ട്രീയ നേട്ടത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉപയോഗിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ഒരു സംഭവത്തെ നാലുതവണ ആവര്‍ത്തിക്കുമ്പോള്‍ അതില്‍ സത്യത്തിന്റെ അംശം പോലുമുണ്ടാകില്ല. ഒരു തെളിവുമില്ലാതെ ആരും ആരെക്കുറിച്ചും ആരോപണം ഉന്നയിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."