HOME
DETAILS

റാഫേല്‍ ഇടപാട്: വിശദീകരണം നല്‍കാന്‍ പ്രധാനമന്ത്രി തയാറാകണമെന്ന് ശിവസേന

  
backup
September 22 2018 | 18:09 PM

%e0%b4%b1%e0%b4%be%e0%b4%ab%e0%b5%87%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%9f%e0%b4%aa%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%b6%e0%b4%a6%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3

 

മുംബൈ: റാഫേല്‍ യുദ്ധവിമാന കരാറില്‍ ദസോള്‍ട്ട് ഏവിയേഷന്‍ കമ്പനിയുടെ പങ്കാളിയായി റിലയന്‍സ് ഡിഫന്‍സിനെ നിയോഗിച്ചതുമായി ബന്ധപ്പെട്ട് ഫ്രഞ്ച് മുന്‍പ്രസിഡന്റ് ഫ്രാന്‍സോ ഹൊലാന്ദേയുടെ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരണം നല്‍കണമെന്ന് ശിവസേന.
ഇക്കാര്യത്തില്‍ പ്രധാനമന്ത്രി മോദിക്ക് മാത്രമേ വിശദീകരണം നല്‍കാന്‍ കഴിയൂ എന്ന് ശിവസേനാ നേതാവും എം.പിയുമായ സഞ്ജയ് റാവത്ത് പറഞ്ഞു. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിയോ മറ്റ് പ്രതിപക്ഷ നേതാക്കളോ അല്ല ഇക്കാര്യം അറിയിച്ചത്. മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ആണെന്ന കാര്യം ഓര്‍ക്കണം. അദ്ദേഹം അധികാരത്തില്‍ ഇരിക്കുമ്പോഴാണ് 36 യുദ്ധ വിമാനങ്ങള്‍ ഇന്ത്യ വാങ്ങിക്കുന്നതുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവച്ചത്.
പ്രതിരോധ മന്ത്രിക്കോ പ്രതിരോധ സെക്രട്ടറിക്കോ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ കഴിയില്ല. പ്രശ്‌നത്തില്‍ ഇടപെട്ട് വിശദീകരണം നല്‍കാന്‍ പ്രധാനമന്ത്രിക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ല. എന്നാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയെ കുറ്റക്കാരനായി കാണുന്നുവെന്നല്ല, മറിച്ച് രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും ഉണ്ടാകുന്ന സംശയം മാത്രമാണ് ഉന്നയിക്കുന്നതെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
ബോഫോഴ്‌സ് അഴിമതിയോട് സാമ്യമുള്ളതാണ് 25 വര്‍ഷത്തിനു ശേഷമുള്ള റാഫേല്‍ ഇടപാട്. രണ്ടും ഒരേ രീതിയിലുള്ള അഴിമതിയാണ്. പേര് മാറിയെന്നുമാത്രം. ഈ രണ്ട് സംഭവത്തിനും പിന്നിലുള്ളവര്‍ക്കെതിരേ ഒരു നടപടിയും ഉണ്ടാകില്ലെന്നതാണ് യാഥാര്‍ഥ്യമെന്നും ശിവസേനാ നേതാവ് ആരോപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധനാലയ നിയമത്തിനെതിരെയുള്ള കേസ്; സമസ്തയുടെ ഹരജി നാളെ പരിഗണിക്കും

latest
  •  3 minutes ago
No Image

'ഹേമ കമ്മിറ്റിയില്‍ നല്‍കിയ മൊഴിയില്‍ കൃത്രിമം നടന്നതായി സംശയം'; മറ്റൊരു നടി കൂടി സുപ്രീംകോടതിയില്‍

Kerala
  •  11 minutes ago
No Image

സഊദി അറേബ്യ ഇനി മാസ്മരികമായ ഫുട്‌ബോള്‍ ലഹരിയിലേക്ക്, ഫിഫ പ്രഖ്യാപനമായി; ആവേശത്തോടെ സ്വദേശികളും വിദേശികളും

Saudi-arabia
  •  22 minutes ago
No Image

ബഹ്‌റൈൻ ദേശീയ ദിനം: ഡിസംബർ 16, 17 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ചു

bahrain
  •  26 minutes ago
No Image

കൂട്ടുകാരനൊപ്പം കുളിക്കാനിറങ്ങിയ 10 വയസ്സുകാരൻ വാമനാപുരം നദിയിൽ മുങ്ങിമരിച്ചു

Kerala
  •  40 minutes ago
No Image

ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഡോ. എസ്. ജയ്ശങ്കർ

bahrain
  •  an hour ago
No Image

16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

Kerala
  •  an hour ago
No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  an hour ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  2 hours ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  2 hours ago