HOME
DETAILS
MAL
ബി.ജെ.പി പിന്തിരിപ്പന് ശക്തി: മുഖ്യമന്ത്രി
backup
May 19 2017 | 23:05 PM
തളിപ്പറമ്പ്: ബി.ജെ.പി രാജ്യത്തെ ഏറ്റവും വലിയ പിന്തിരിപ്പന് ശക്തിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സി.പി.എം തളിപ്പറമ്പ് ഏരിയാ കമ്മിറ്റി ഓഫിസിനു വേണ്ടി നിര്‍മിച്ച ഇ.എം.എസ് മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി. ജയരാജന് അധ്യക്ഷനായി. ഓഫിസ് പരിസരത്ത് പിണറായി വൃക്ഷത്തൈ നട്ടു. ഓഫിസ് രൂപകല്‍പ്പന ചെയ്ത മധുകുമാര്‍, കരാറുകാരന് പ്രസാദ്, പൂന്തോട്ടം നിര്‍മിച്ച കുറ്റിക്കോല്‍ ചന്ദ്രന് എന്നിവരെ ആദരിച്ചു. ഇ.പി ജയരാജന് എം.എല്‍.എ, എം.വി ഗോവിന്ദന്, പി.കെ ശ്രീമതി എം.പി, കെ.കെ രാഗേഷ് എം.പി, ജയിംസ് മാത്യു എം.എല്‍.എ, കെ.വി സുമേഷ്, കെ.പി സഹദേവന്, പി. മുകുന്ദന്, കെ. കുഞ്ഞപ്പ, പി. വാസുദേവന്‍, കെ. മുരളീധരന്, കെ. ബാലകൃഷ്ണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."