ബഹ്റൈന്‍ കെ.എം.സി.സി ഷിഹാഫ് കാസര്‍കോടിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നല്‍കും
മനാമ: നാട്ടില്‍ മരിച്ച ബഹ്റൈന്‍ പ്രവാസി കാസര്‍കോട് സ്വദേശി ചെമ്മന ശിഹാഫിന്റെ കുടുംബത്തിന് ബഹ്റൈന്‍ കെ.എം.സി.സിയുടെ സുരക്ഷാ പദ്ധതിയായ അല്‍ അമാനയില്‍ നിന്നും അഞ്ച് ലക്ഷം രൂപ ഉടന്‍ നല്‍കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ബഹ്റൈന്‍ കെ.എം.സി.സിയുടെ കാസര്‍കോട് ജില്ല മുന്‍ ജനറല്‍ സെക്രട്ടറി കൂടിയായിരുന്ന ശിഹാഫിന് വേണ്ടി മനാമയില്‍ സംഘടിപ്പിച്ച അനുസ്മരണ വേദിയില്‍ വച്ചാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടന്നത്.
അല്‍ അമാന സോഷ്യല്‍ സെക്യുരിറ്റി സ്കീം കമ്മിറ്റി ചെയര്മാന് കൂടിയായ കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് എസ്.വി ജലീലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തികരിച്ച് പരമാവധി വേഗത്തില്‍ അവകാശികള്‍ക്ക് ഈ സംഖ്യ കൈമാറാനാണ് തങ്ങളുടെ തീരുമാനമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
കെ.എം.സി.സി മെമ്പര്‍ഷിപ്പുള്ള ഏതൊരാള്‍ക്കും നിശ്ചിത ഫോറം പൂരിപ്പിച്ച് എപ്പോഴും ഇതില്‍ അംഗങ്ങളാകാന്‍ കഴിയും. വിശദ വിവരങ്ങള്‍ക്ക് 00973- 39266649 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്നും ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."