മുക്കത്തെ ട്രാഫിക് പരിഷ്‌കരണം: പിന്തുണയുമായി വിദ്യാര്‍ഥികളും
മുക്കം: ടൗണില്‍ നടപ്പാക്കുന്ന ട്രാഫിക് പരിഷ്‌കരണത്തിനു പിന്തുണയേറുന്നു. ഓഗസ്റ്റ് ഒന്നു മുതല്‍ മുക്കത്ത് നടപ്പാക്കുന്ന പരിഷ്‌കരണത്തിന്റെ പരീക്ഷണയോട്ടം എട്ടു ദിവസം പിന്നിട്ടതോടെ വിവിധ സംഘടനകള്‍ ഇതിനകം തന്നെ പിന്തുണ അറിയിച്ചു രംഗത്തുവന്നിട്ടുണ്ട്. പൊലിസിനെ സഹായിക്കാനും പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാനുമായി വിദ്യാര്‍ഥികളും രംഗത്തുവന്നിട്ടുണ്ട്.
പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണു വിദ്യാര്‍ഥികള്‍ ട്രാഫിക് ബോധവല്‍ക്കരണത്തിനെത്തിയത്. ജെ.ആര്‍.സി, എന്‍.സി.സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, സ്റ്റുഡന്‍സ് പൊലിസ് കാഡറ്റ് തുടങ്ങിയവര്‍ വരുംദിവസങ്ങളില്‍ യാത്രക്കാര്‍ക്കു സഹായവുമായുണ്ടാകും. ആദ്യ ദിവസം നീലേശ്വരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജെ.ആര്‍.സി യൂനിറ്റിലെ 20 വിദ്യാര്‍ഥികളാണു പങ്കെടുത്തത്.
പരിപാടി ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ വി. കുഞ്ഞന്‍ മാസ്റ്റര്‍ അധ്യക്ഷനായി. പ്രജിത പ്രദീപ്, ശശി വെണ്ണക്കോട്, അഡീഷനല്‍ എസ്.ഐ റോയി, നഗരസഭാ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി ശ്രീധരന്‍, കെ. ഗിരീഷ് കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."