ആന്തൂര്‍: മുന്‍ സെക്രട്ടറിയില്‍നിന്ന് മൊഴിയെടുത്തു
കണ്ണൂര്‍: കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി നിഷേധിച്ചതില്‍ മനംനൊന്ത് പ്രവാസി വ്യവസായി സാജന്‍ പാറയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സസ്‌പെന്‍ഷനിലായ ആന്തൂര്‍ നഗരസഭാ മുന്‍ സെക്രട്ടറി എം.കെ ഗിരീഷ്, അസി.എന്‍ജിനീയര്‍ കെ.കലേഷ് എന്നിവരില്‍ നിന്നു പ്രത്യേക അന്വേഷണസംഘം മൊഴിയെടുത്തു. വളപട്ടണം സി.ഐ എം. കൃഷ്ണനാണ് ഇന്നലെ ഇവരെ പൊലിസ് സ്റ്റേഷനില്‍ വിളിപ്പിച്ച് മൊഴിയെടുത്തത്. സാജനോടു തനിക്കു ശത്രുതയോ വ്യക്തിവൈരാഗ്യമോ ഉണ്ടായിട്ടില്ലെന്നു ഗിരീഷ് മൊഴിനല്‍കി. കെട്ടിട നിര്‍മാണത്തിലെ ക്രമക്കേട് ചൂണ്ടിക്കാട്ടുക മാത്രമാണു ചെയ്തത്. അതു തന്റെ ജോലിയാണ്. താന്‍ ആന്തൂര്‍ നഗരസഭയില്‍ ജോലിക്കെത്തിയ ശേഷമാണു സാജന്റെ ഉടമസ്ഥതയിലുള്ള വില്ലാ പ്രോജക്ടില്‍ നാലെണ്ണത്തിന് അനുമതി നല്‍കിയത്. കണ്‍വന്‍ഷന്‍ സെന്റര്‍ ജനങ്ങള്‍ കൂടുന്ന പൊതു ഇടമായതിനാല്‍ കൃത്യമായ നടപടി ക്രമങ്ങള്‍ പാലിച്ചുവേണം അനുമതി നല്‍കാന്‍. ഇതിന്റെ ഉത്തരവാദിത്തം നഗരസഭാ സെക്രട്ടറിക്കു തന്നെയാണെന്നും ഗിരീഷ് പൊലിസിനു നല്‍കിയ മൊഴിയില്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായ മറ്റു ഉദ്യോഗസ്ഥരില്‍ നിന്ന് പൊലിസ് ഇന്നു മൊഴിയെടുത്തേക്കും.
തേസമയം കേസന്വേഷണ സംഘത്തലവനായ ഡിവൈ.എസ്.പി വി.എ കൃഷ്ണദാസിനെ ഇന്നലെ ഹൈക്കോടതി വിളിച്ചുവരുത്തി. കേസന്വേഷണ പുരോഗതി ഡിവൈ.എസ്.പി ഹൈക്കോടതിയെ അറിയിച്ചു. സാജന്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."