HOME
DETAILS
MAL
സമൂഹമാധ്യമങ്ങളില്‍ കുട്ടിയുടെ ഫോട്ടോ; ബാലാവകാശ കമ്മിഷന് കേസെടുത്തു
backup
June 26 2019 | 18:06 PM
തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരേ പീഡന പരാതി ഉയര്‍ന്നതിന് പിന്നാലെ യുവതിയുടെ കുട്ടിയുടെ ഫോട്ടോ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളോടെ പ്രചരിപ്പിച്ചതിനെതിരേ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന് ചെയര്മാന് പി. സുരേഷ് കേസെടുത്തു. തന്റെ ഭര്‍ത്താവും മകനും ഉള്‍പ്പെടെ കുടുംബാംഗങ്ങള്‍ കടുത്ത മാനസിക സംഘര്‍ഷം അനുഭവിക്കുന്നതായി ബിനോയിയുടെ ഭാര്യ ഡോ. അഖില നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഇതിന്മേല് റിപ്പോര്‍ട്ട് നല്കാന് സംസ്ഥാന പൊലിസ് മേധാവിയോട് കമ്മിഷന് ആവശ്യപ്പെട്ടു.
സമൂഹമാധ്യമങ്ങളില്‍ കുട്ടികളുടെ ഫോട്ടോയും അപകീര്‍ത്തികരവും നിന്ദ്യവുമായ പരാമര്‍ശങ്ങളും പോസ്റ്റ് ചെയ്യുന്നത് ബാലാവകാശ നിയമങ്ങളുടെ ലംഘനമാണെന്ന് ചെയര്മാന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."