കുത്തിവെപ്പും തുള്ളിമരുന്ന് വിതരണവും ജൂലൈ ഒന്നുമുതല്‍
കൊണ്ടോട്ടി: ഹജ്ജ് തീര്‍ഥാടകരുടെ കുത്തിവെപ്പും തുള്ളിമരുന്ന് വിതരണവും ജൂലൈ ഒന്നുമുതല്‍ ആരംഭിക്കും. മെനഞ്ചൈറ്റിസ് കുത്തിവെപ്പ്, ഓറല്‍ പോളിയോ വാക്സിന്, 70 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള സീസനല്‍ ഇന്‍ഫ്ളുവന്‍സ വാക്സിന്(എസ്.ഐ.വി) എന്നിവയാണ് തീര്‍ഥാടകര്‍ എടുക്കേണ്ടത്. മരുന്നുകള്‍ ലഭ്യമല്ലാത്തതിനാല്‍ ആണ് കുത്തിവെപ്പ് വൈകിയത്.
മരുന്ന് രണ്ട് ദിവസത്തിനുള്ളില്‍ കേരളത്തിലെത്തുമെന്നും ജൂലൈ ഒന്നുമുതല്‍ തീര്‍ഥാടകര്‍ക്ക് നല്കിത്തുടങ്ങാനാകുമെന്നും ഹജ്ജ് കമ്മിറ്റി ചെയര്മാന് സി.മുഹമ്മദ് ഫൈസി പറഞ്ഞു. ജൂലൈ നാലുമുതല്‍ ഹജ്ജ് സര്‍വിസ് ആരംഭിക്കുന്ന മറ്റു സംസ്ഥാനങ്ങളിലും കുത്തിവെപ്പ് നടത്താനായിട്ടില്ല. കേരളത്തില്‍ ജൂലൈ ഏഴ്മുതലാണ് വിമാന സര്‍വിസുകള്‍ തുടങ്ങുന്നത്. യാത്രയുടെ 10 ദിവസം മുന്‍പ് തന്നെ പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്നാണ് നിബന്ധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."