HOME
DETAILS
MAL
ഫൂട്പാത്ത് നിര്‍മാണത്തിലെ ക്രമക്കേട്: വിജിലന്‍സ് സംഘം പരിശോധിച്ചു
backup
July 27 2016 | 23:07 PM
താമരശ്ശേരി: ചുങ്കം കോടതി ഭാഗത്തേക്കുള്ള ഫൂട്പാത്ത് നിര്‍മാണത്തിലെ ക്രമക്കേട് വിജിലന്‍സ് സംഘം പരിശോധിച്ചു. നിര്‍മാണത്തില്‍ വ്യാപകമായി ക്രമക്കേട് നടന്നതായി കാണിച്ചു നാട്ടുകാര്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് സംഘം പരിശോധനയ്ക്കെത്തിയത്.
ആറിഞ്ച് ഘനത്തില്‍ വാര്ക്കേണ്ടണ്ട സ്ലാബുകള്‍ മൂന്നര ഇഞ്ചില്‍ ചുരുക്കി, 250ഓളം മീറ്റര്‍ സ്ലാബിടേണ്ടണ്ടത് 180 മീറ്റര്‍ മാത്രം പൂര്‍ത്തിയായിട്ടുള്ളൂ, ഉപരിതലം സന്തുലിതമല്ലാതെ നിര്‍മിച്ചു തുടങ്ങിയ പരാതികളാണു പ്രവൃത്തിക്കു നേതൃത്വം നല്കിയ പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥര്ക്കെതിരേ ഉയര്‍ന്നത്. ഉദ്യോഗസ്ഥര്‍ വന്‍ അഴിമതി നടത്തിയിട്ടുണ്ടെണ്ടന്നു നാട്ടുകാര്‍ ആരോപിക്കുന്നു.
വിജിലന്‍സ് സി.ഐ ഗണേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണു പരിശോധന നടത്തിയത്. വിജിലന്‍സ് ഡിവൈ.എസ്.പി ജോസി ചെറിയാനാണ് അന്വേഷണ ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."