HOME
DETAILS
MAL
ആദിവാസി ഊരില്‍ ശൈശവ വിവാഹം നടന്നതായി സംശയം
backup
June 26 2019 | 18:06 PM
ചാലക്കുടി(തൃശൂര്‍) : അതിരപ്പിള്ളി മേഖലയിലെ ആദിവാസി ഊരില്‍ ശൈശവ വിവാഹം നടന്നതായി സംശയം. അതിരപ്പിള്ളി പഞ്ചായത്തിലെ അടിച്ചില്‍തൊട്ടി ആദിവാസി കോളനിയിലെ വിദ്യാര്‍ഥിനിയുടെ വിവാഹം നടന്നതായാണ് സംശയം ഉയരുന്നത്. എട്ടാം ക്ലാസില്‍ നിന്നും ഒന്‍പതാം ക്ലാസിലേക്ക് ജയിച്ച വിദ്യാര്‍ഥിനി സ്കൂള്‍ തുറന്ന് ഇതുവരെയായിട്ടും ക്ലാസില്‍ എത്തിയിട്ടില്ല.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിവാഹം കഴിഞ്ഞതായി സംശയം ഉയര്‍ന്നത്.
മലക്കപ്പാറ പൊലിസ് ഊരിലെത്തി അന്വേഷണം നടത്തിയെങ്കിലും സംഭവത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല. വിവാഹം കഴിഞ്ഞിട്ടില്ലെന്നും വിവാഹം ഉറപ്പിക്കല്‍ മാത്രമാണ് നടന്നതെന്നുമാണ് വീട്ടുകാര്‍ നല്കുന്ന വിവരം. പൊലിസും ട്രൈബല്‍ ഡിപ്പാര്‍ട്ടുമെന്റും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."