HOME
DETAILS

നാലുമേഖലയിലെ സേവന നികുതി തീരുമാനമായി

  
backup
May 19 2017 | 23:05 PM

%e0%b4%a8%e0%b4%be%e0%b4%b2%e0%b5%81%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b5%87%e0%b4%b5%e0%b4%a8-%e0%b4%a8%e0%b4%bf%e0%b4%95%e0%b5%81%e0%b4%a4%e0%b4%bf

ന്യൂഡല്‍ഹി: വിദ്യാഭ്യാസ, ആരോഗ്യ മേഖലകളെ ജി.എസ്.ടിയുടെ (ചരക്കു സേവന നികുതി) പരിധിയില്‍ നിന്ന് ഒഴിവാക്കി.
രണ്ടുദിവസമായി ശ്രീനഗറില്‍ നടന്ന ജി.എസ്.ടി ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം. ടെലികോം, ഇന്‍ഷുറന്‍സ്, ഹോട്ടല്‍, റെസ്റ്റോറന്റ് എന്നീ നാലുമേഖലകളിലെ സേവന നികുതി സംബന്ധിച്ചും യോഗത്തില്‍ ധാരണയായി. ജൂലൈ ഒന്നു മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുമെന്നു കേന്ദ്ര ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലി അറിയിച്ചു.
ശതമാനാടിസ്ഥാനത്തില്‍ 5, 12, 18, 28 എന്നിങ്ങനെ നാല് സ്ലാബുകളിലായാണ് നികുതി നിരക്കുകള്‍. ടെലികോം, ധനകാര്യ സേവനങ്ങള്‍ എന്നിവയ്ക്ക് 18 ശതമാനമാണ് സേവന നികുതി.
ഗതാഗത സേവനങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്കായ അഞ്ചു ശതമാനം നികുതിയും ടെലികോം, ധനകാര്യ സേവനങ്ങള്‍ക്ക് സാധാരണ നിരക്കായ 18 ശതമാനം നികുതിയുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് യോഗത്തിന് ശേഷം ജയ്റ്റ്‌ലി മാധ്യമങ്ങളോട് പറഞ്ഞു.  


ട്രെയിന്‍, വിമാന ടിക്കറ്റ്, റോഡ് ഗതാഗതം എന്നിവ അഞ്ചു ശതമാനം സ്ലാബിലാണ് ഉള്‍പ്പെടുത്തിയിത്. നിലവില്‍ 15 ശതമാനം നികുതിയുള്ള സേവനങ്ങളെ 18 ശതമാനം നികുതിയുള്ള സ്ലാബിലും ഉള്‍പ്പെടുത്തി.
സിനിമാ തിയേറ്ററുകള്‍, റെസ്റ്റോറന്റുകള്‍, ഫോണ്‍ ബില്ലുകള്‍, ബ്യൂട്ടിപാര്‍ലറുകള്‍ എന്നിവയെ പുതിയ ജി.എസ്.ടി ബാധിക്കും.
ശീതികരിച്ച റെസ്റ്റോറന്റുകള്‍ക്ക് 18 ശതമാനവും അല്ലാത്തവയ്ക്ക് 12 ശതമാനവുമാണ് സേവന നികുതി. 2,500നും 5,000നുമിടയില്‍ നിരക്ക് ഈടാക്കുന്ന ഹോട്ടലുകള്‍ 18 ശതമാനത്തിന്റെയും 5,000ന് മുകളില്‍ നിരക്ക് ഈടാക്കുന്ന ഹോട്ടലുകള്‍ 28 ശതമാനത്തിന്റെയും സ്ലാബില്‍ ഉള്‍പ്പെടും. ആയിരം രൂപയ്ക്ക് താഴെ നിരക്ക് ഈടാക്കുന്ന ഹോട്ടലുകളെ ജി.എസ്.ടിയില്‍ നിന്ന് ഒഴിവാക്കി.


സ്വര്‍ണത്തിന്റെ നികുതിയുടെ കാര്യത്തില്‍ ഇന്നലത്തെ യോഗത്തിലും തീരുമാനമായില്ല. അടുത്തമാസം മൂന്നിന് വീണ്ടും ചേരുന്ന ജി.എസ്.ടി ഉന്നതാധികാര സമിതി യോഗത്തിലാവും ഇക്കാര്യത്തില്‍ തീരുമാനമാകുക.
വ്യാഴാഴ്ച നടന്ന യോഗത്തില്‍ ദൈനംദിന ഉപയോഗത്തിനുള്ള അവശ്യ വസ്തുക്കളുടെ നികുതി ഏറ്റവും താഴ്ന്ന തട്ടായ അഞ്ചു ശതമാനത്തില്‍ നിലനിര്‍ത്താനും തീരുമാനമായിരുന്നു.

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം'; പൊലീസ് മേധാവിക്ക് പരാതി നല്‍കി യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസും 

Kerala
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

'പോരാട്ട ചരിത്രത്തിലെ അസാധാരണനാള്‍' ഇറാന്‍ ആക്രമണത്തില്‍ പ്രതികരിച്ച് അബു ഉബൈദ; ഗസ്സന്‍ തെരുവുകളില്‍ ആഹ്ലാദത്തിന്റെ തക്ബീര്‍ ധ്വനി 

International
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍, മസ്റ്ററിങ് നടത്തിയോ എന്ന് ഓണ്‍ലൈന്‍ വഴി അറിയാം

Kerala
  •  2 months ago
No Image

'ഇത് വെറും സാമ്പിള്‍, പ്രത്യാക്രമണം നടത്തിയാല്‍ വന്‍ തിരിച്ചടി' ഇസ്‌റാഈലിന് ഇറാന്റെ താക്കീത് 

International
  •  2 months ago
No Image

സംസ്ഥാനത്ത് മഴ തുടരും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago
No Image

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍; ജനങ്ങള്‍ കൂടെ നില്‍ക്കും, തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും എം.എല്‍.എ

International
  •  2 months ago
No Image

'മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം' പിണറായിക്കെതിരെ വീണ്ടും അന്‍വര്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിക്ക് പി.ആര്‍ ഏജന്‍സിയുടെ ആവശ്യമില്ല, തെറ്റ് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ കണ്ണാടി നോക്കിയെങ്കിലും ഏറ്റു പറയണം'  രൂക്ഷ വിമര്‍ശനവുമായി റിയാസ് 

Kerala
  •  2 months ago
No Image

'ദ ഹിന്ദു'വിന്റെ മാപ്പ് മാത്രം, പി.ആര്‍ ഏജന്‍സിയെ പരാമര്‍ശിക്കാതെ 'ദേശാഭിമാനി' 

Kerala
  •  2 months ago