HOME
DETAILS
MAL
സച്ചിനെക്കുറിച്ചുള്ള സിനിമയ്ക്ക് കേരളത്തില്‍ നികുതിയിളവ്
backup
May 20 2017 | 00:05 AM
കൊച്ചി: 'സച്ചിന് എ ബില്യന്‍ ഡ്രീംസ്' എന്ന പേരില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെന്ഡുല്ക്കറിനെക്കുറിച്ചുള്ള സിനിമയ്ക്ക് കേരളത്തില്‍ നികുതിയിളവ് നല്‍കും. 200 നോട്ട് ഔട്ട് എന്ന ബാനറില്‍ രവി ഭഗ്ചന്ദ്ക നിര്‍മിക്കുന്ന സച്ചിന്റെ ജീവിതകഥ സംവിധാനം ചെയ്യുന്നത് ബ്രിട്ടീഷ് സംവിധായകനായ ജെയിംസ് എര്സ്കി ആണ്. ഒരു കൊച്ചുകുട്ടിയില്‍ നിന്ന് ക്രിക്കറ്റ് ഇതിഹാസമായി സച്ചിന് ഉയര്‍ന്നുവന്ന കഥയാണ് വെള്ളിത്തിരയില്‍ എത്തുന്നത്. കേരളത്തിലും ഛത്തീസ്ഗഡിലും സിനിമയ്ക്ക് നികുതിയിളവ് ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."