HOME
DETAILS
MAL
അടിയന്തരാവസ്ഥ തടവുകാര്‍ സെക്രട്ടേറിയറ്റ് ധര്‍ണ നടത്തി
backup
June 26 2019 | 18:06 PM
തിരുവനന്തപുരം: അടിയന്തരാവസ്ഥ തടവുകാര്‍ നടത്തിയ സെക്രട്ടേറിയറ്റ് ധര്‍ണ സി.പി.എം നേതാവ് എം.എം ലോറന്‍സ് ഉദ്ഘാടനം ചെയ്തു. പാര്‍ലമെന്റിന്റെയും സുപ്രിംകോടതിയുടെയും അധികാരം കവര്‍ന്നെടുത്ത് മോദിയുടെ നേതൃത്വത്തിലുള്ള ആര്.എസ്.എസ് സംഘം രാജ്യത്തെ കൈപ്പിടിയിലൊതുക്കുന്ന അപകടകരമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അടിയന്തരാവസ്ഥ പോരാളികള്‍ക്ക് സ്വാതന്ത്ര്യസമര സേനാനികള്‍ക്കുള്ള ആദരവും അംഗീകാരവും നല്‍കുക, അടിയന്തരാവസ്ഥക്കെതിരായ ചെറുത്തുനില്‍പ്പിന്റെ ചരിത്രം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."