HOME
DETAILS
MAL
വില്‍പ്പനക്ക് വെച്ച തത്തകളെ വനം വകുപ്പ് പിടികൂടി
backup
July 28 2016 | 00:07 AM
പരപ്പനങ്ങാടി: തെരുവോരത്തു വില്പനയ്ക്കു വെച്ച നൂറിലേറെ തത്തകളെ വനപാലകര്‍ പിടികൂടി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വില്പനയ്ക്കു കൊണ്ടുവന്ന തത്തകളെയാണ് ഫോറസ്റ്റ് ഓഫിസറുടെ നേതൃത്വത്തിലെത്തിയ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. നാടോടികളാണു വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന തത്തകളെ വില്പന നടത്തുന്നത്. സംഘത്തിലെ സ്ത്രീകളാണു വില്പനക്കാര്.പുരുഷന്മാര് മാറിനില്‍ക്കുകയാണ്.വനപാലകരുടെ കൂടെ വനിതാ ജീവനക്കാരില്ലാത്തതു കാരണം ഇവരെ ബലം പ്രയോഗിച്ചു കസ്റ്റഡിയിലെടുക്കാന്‍ കഴിയാത്തതിനാല്‍ തത്തകളുമായി മടങ്ങുകയായിരുന്നു. പരപ്പനങ്ങാടിയില്‍ നിന്നുമാത്രം 50 തകളെയാണു കൊണ്ടുപോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."