പൊതു മേഖലാ ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണം
കൊച്ചി: പൊതു മേഖലാ ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും ഉപേക്ഷിക്കണമെന്ന് യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്‍സ് ആവശ്യപ്പെട്ടു.
കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് യൂനിയനുകളുടെ ഐക്യവേദി 23ന് ദേശീയ തലത്തില്‍ പ്രതിഷേധ ദിനം ആചരിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കിട്ടാക്കടം തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി ചെറുകിട ഇടപാടുകാര്ക്കെതിരേ കൈക്കൊള്ളുന്ന നടപടികള്‍ വന്‍കിടക്കാരുടെ കാര്യം വരുമ്പോള്‍ മറക്കുന്നു.
ഇത്തരം ജനവിരുദ്ധ നയങ്ങള്‍ തിരുത്താന്‍ തയാറാകണമെന്ന് ആവശ്യപ്പെട്ട് പണിമുടക്ക് അടക്കമുള്ള പ്രക്ഷോഭ പരിപാടികള്‍ നടത്തുമെന്നും യൂനിയന്‍ ഭാരവാഹികള്‍ പറഞ്ഞു. സി.ഡി ജോസണ്‍, മേയ്മോള് മാത്യൂ, ആര്. വിജയകുമാര്‍, ജി. ശ്രീകുമാര്‍, എസ്.എസ് അനില്‍, വി.ബി അനന്തനാരായണന്‍, കെ. ശിവരാമകൃഷ്ണന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."