HOME
DETAILS
MAL
ലീഗല്‍ മെട്രോളജി വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും: മന്ത്രി
backup
May 20 2017 | 00:05 AM
തിരുവനന്തപുരം: ഉപഭോക്തൃ താല്പര്യങ്ങള് സംരക്ഷിക്കുന്നതിനു ലീഗല്‍ മെട്രോളജി വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുമെന്നു മന്ത്രി പി. തിലോത്തമന്.
വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പുതുതായി അനുവദിച്ച പതിനാല് വാഹനങ്ങളുടെ ഫ്ളാഗ് ഓഫും ലീഗല്‍ മെട്രോളജി മാന്വല്‍ പ്രകാശനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലീഗല്‍ മെട്രോളജി വകുപ്പിന്റെ ആസ്ഥാനമന്ദിര നിര്‍മാണം അവസാനഘട്ടത്തിലാണ്.
ഉപഭോക്തൃ താല്പര്യപ്രകാരം ഹൈക്കോടതി പുറപ്പെടുവിച്ച പ്രശസ്ത വിധി ന്യായങ്ങളടങ്ങുന്ന ലീഗല്‍ മെട്രോളജി മാന്വല്‍ കേന്ദ്ര ഉപഭോക്തൃ കാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറി പി.വി രാമശാസ്ത്രിക്കു നല്കി മന്ത്രി പ്രകാശനം ചെയ്തു. കെ. മുരളീധരന് എം.എല്‍.എ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."