HOME
DETAILS

2021ല്‍ അഞ്ചാംപനി? സാധ്യത പ്രവചിച്ച് ഡബ്ല്യു.എച്ച്.ഒ ഗവേഷകര്‍

  
backup
November 18 2020 | 02:11 AM

2021%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%82%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%b8%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%a4-%e0%b4%aa%e0%b5%8d%e0%b4%b0


സിഡ്‌നി: കൊവിഡിന് ശേഷം ലോകത്ത് അഞ്ചാംപനി പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയെന്ന് ലോകാരോഗ്യ സംഘടനയുടെ അഞ്ചാംപനി-റുബെല്ല വാക്‌സിനുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘ തലവനായ ഓസ്‌ട്രേലിയന്‍ ശിശുരോഗ വിദഗ്ധന്‍ കിം മള്‍ഹോളണ്ട്.
കൊവിഡ് വ്യാപനം രൂക്ഷമായതോടെ അഞ്ചാംപനിക്ക് നല്‍കിയിരുന്ന വാക്‌സിന്‍ ഇത്തവണ കാര്യക്ഷമമായി നടന്നിട്ടില്ല. പലരും ആശുപത്രിയില്‍ പോകാന്‍ ഭയപ്പെട്ടു. ഇതു കാരണം നിരവധി കുഞ്ഞുങ്ങളില്‍ പ്രതിരോധ കുത്തിവയ്പ് നടന്നിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പഠന റിപ്പോര്‍ട്ട് മെഡിക്കല്‍ ജേര്‍ണലായ ദി ലാന്‍സെറ്റിലാണ് പ്രസിദ്ധീകരിച്ചത്.
അതിനാല്‍ 2021ന്റെ തുടക്കത്തില്‍ തന്നെ ലോകത്ത് കുട്ടികള്‍ക്കിടയില്‍ അഞ്ചാംപനി രൂക്ഷമാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് തടയാന്‍ രാജ്യാന്തര സഹകരണം ആവശ്യമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
വരും വര്‍ഷങ്ങളില്‍ അഞ്ചാംപനി പരത്തുന്ന വൈറസുകള്‍ കുട്ടികളില്‍ വ്യാപകമാകും. കൊവിഡിനെപോലെ മൂക്കിലൂടെയാണ് വൈറസ് ശരീരത്തിലേക്ക് പ്രവേശിക്കുക.
ഇതിനെ തടയാന്‍ പ്രതിരോധ കുത്തിവയ്പുകള്‍ എല്ലാ കുഞ്ഞുങ്ങള്‍ക്കും ഉറപ്പുവരുത്തേണ്ടത് ലോകരാജ്യങ്ങള്‍ തന്നെയാണ്. കുത്തിവയ്പ് പ്രചാരണം വൈകിയതിനാല്‍ ഈവര്‍ഷം 36 രാജ്യങ്ങളിലെ 9.4 കോടി കുട്ടികള്‍ക്ക് അഞ്ചാംപനി വാക്‌സിന്‍ ഡോസ് ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. കൊവിഡ് കാലത്ത് കുട്ടികളിലെ പോഷകാഹാരക്കുറവ് വര്‍ധിച്ചിട്ടുണ്ട്. ഇത് അഞ്ചാംപനി കൂടുതല്‍ രൂക്ഷമാകാന്‍ കാരണമാകുമെന്നും അഞ്ചാംപനി മൂലമുള്ള മരണങ്ങള്‍ വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്ലാം ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെ; കൊടകര വെളിപ്പെടുത്തല്‍ ഇഡി അന്വേഷിക്കണമെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

പി.പി ദിവ്യയെ പൊലിസ് കസ്റ്റഡിയില്‍ വിട്ട് കോടതി; ഇന്ന് 5 മണിവരെ ചോദ്യം ചെയ്യാന്‍ അനുമതി

Kerala
  •  a month ago
No Image

വിശ്വാസവോട്ടെടുപ്പില്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ പ്രണബ് മുഖര്‍ജി 25 കോടി വാഗ്ദാനം ചെയ്തു; അന്നത് സ്വീകരിക്കാത്തതില്‍ ഖേദമെന്നും സെബാസ്റ്റ്യന്‍ പോള്‍

National
  •  a month ago
No Image

ബംഗളുരുവില്‍ കാറില്‍ സഞ്ചരിച്ച മലയാളി കുടുംബത്തിനു നേരെ ആക്രമണം; അഞ്ച് വയസുകാരന്റെ തലയ്ക്ക് പരുക്ക്

Kerala
  •  a month ago
No Image

നിജ്ജര്‍ വധം:  ഗൂഢാലോചനക്ക് പിന്നില്‍ അമിത് ഷായെന്ന് കാനഡ ; ആരോപണം ഗൗരവതരമെന്ന് അമേരിക്ക

International
  •  a month ago
No Image

 മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചുകയറ്റി; കോഴിക്കോട് സ്വകാര്യ ബസ് കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ദുബായിലെ പുതിയ സാലിക് ഗേറ്റുകള്‍ നവംബര്‍ 24 മുതല്‍

uae
  •  a month ago
No Image

ദീപാവലി ആഘോഷങ്ങള്‍ക്കിടെ ഡല്‍ഹിയില്‍ വെടിവെപ്പ്; രണ്ടുമരണം, പത്തു വയസ്സുകാരന്റെ മുന്നില്‍ വെച്ച് പിതാവിനെ കൊന്നു

National
  •  a month ago
No Image

പ്രളയത്തില്‍ മുങ്ങി സ്‌പെയിന്‍; 158 മരണം

Weather
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  

Weather
  •  a month ago