നഴ്സിങ്് പ്രവേശനത്തിന് ഏകീകൃത സംവിധാനം വേണമെന്ന്
കൊച്ചി: സംസ്ഥാനത്തെ നഴ്സിങ ് പ്രവേശനത്തിന് ഏകീകൃത സംവിധാനം വേണമെന്ന് സ്റ്റുഡന്റ് നഴ്സസ് അസോസിയേഷന് ഓഫ് ഇന്ത്യയുടെ കേരള ഘടകം ആവശ്യപ്പെട്ടു. നിലവില്‍ രണ്ടു മാനേജ്മെന്റ് അസോസിയേഷന് അംഗങ്ങളായിട്ടുള്ളവര്‍, സര്‍ക്കാര്‍ കോളജുകള്‍, എസ്.എം.ഇ, കോ ഓപ്പറേറ്റീവ്, സി.മെറ്റ് എന്നിങ്ങനെ നഴ്സിങ ് പ്രവേശനം നടത്തുന്നവര്‍ വിവിധ രീതിയിലാണ് അഡ്മിഷന് നടത്തുന്നത്.
സര്‍ക്കാര്‍ എല്‍.ബി.എസ്. വഴി നടത്തുമ്പോള്‍ മറ്റുള്ളവര്‍ക്കെല്ലാം പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസ്ഥയിലാണ് വിദ്യാര്‍ഥികള്‍. ഇതിനു മാറ്റം വരുത്തി പ്രവേശന പരീക്ഷയോ ഏകജാല സംവിധാനമോ ഏര്‍പ്പെടുത്തി പ്രവേശനം ഏകീകരിക്കണമെന്ന് അസോസിയേഷന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
സ്റ്റുഡന്റ് നഴ്സസ് അസോസിയേഷന് ഓഫ് ഇന്ത്യ കേരള ഘടകത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനതല കായിക മത്സരങ്ങള്‍ കുസാറ്റ് മെയിന്‍ ഗ്രൗണ്ടില്‍ ഇന്ന് നടക്കും. നഴ്സസ് അസോസിയേഷന് സംസ്ഥാന ഉപദേശകന് ഡി.അനീഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് ജി.എസ് അഭിഷേക്, സെക്രട്ടറി ടീന എസ്.ബാബു, പ്രോഗ്രാം ചെയര്മാന് എം.റമീസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."